നെടുമങ്ങാട്ടെ ഹര്‍ത്താല്‍ അക്രമണം: കേസിലെ പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയും ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് നെടുമങ്ങാട് വച്ച് അക്രമം നടത്തിയവരെ തടയാന്‍ ശ്രമിച്ച നെടുമങ്ങാട് എസ്.ഐ സുനില്‍ ഗോപിയും കൂടെയുണ്ടായിരുന്ന പൊലിസുകാരെയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പൊലിസ് വാഹനം അടിച്ച് തകര്‍ക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികളായ ആനാട് വില്ലേജില്‍ ചേല വാര്‍ഡില്‍ ഇരിയനാട് ഊരാളികോണം പഴവിള പുത്തന്‍ വീട്ടില്‍ സച്ചു എന്നു വിളിക്കുന്ന യദു കൃഷ്ണന്‍ (25), കരിപ്പൂര്‍ വില്ലേജില്‍ വാണ്ട വാര്‍ഡില്‍ വാണ്ട മിനി ഓഡിറ്റോറിയത്തിനു സമീപം ആദിത്യ ഭവനില്‍ അഭിറാം (19), തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്‍, പൊലിസ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍, എസ്.ഐമാരായ അനില്‍ കുമാര്‍, സലീം, ഷാഡോ ടീം പൊലിസുകാരായ ഷാജി, രാജേഷ് ചേര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നെടുമങ്ങാട് റോഡില്‍ അക്രമം നടത്താന്‍ ശ്രമിച്ച കരുപ്പൂര് വില്ലേജില്‍ കൊല്ലം കാവ് ആര്‍ജി ഭവനില്‍ രഘുനാഥന്‍ നായര്‍ മകന്‍ രഞ്ജിത്ത് (30), കരുപ്പൂര് വില്ലേജില്‍ കൊല്ലങ്കാവ് വൈശാഖി മംഗലം തടത്തരികത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍ മകന്‍ ബിജി (36) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രമസമാധാന പാലനത്തിനായി മൂന്നു ദിവസത്തേക്ക് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."