ബഹ്‌റൈനില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബസ്സിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
മനാമ : ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ തീപിടിച്ച ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ചൊവ്വാഴ്ച കാലത്താണ് സംഭവം നടന്നത്.
ഇവിടെ ഇന്ത്യന്‍ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവിടുകയായിരുന്ന ബസ്സിനാണ് സ്‌കൂളിന്റെ സമീപത്ത് വെച്ച് തീപിടിച്ചത്.
സ്‌കൂള്‍ പരിസരത്തു ബസ് എത്താനായപ്പോള്‍ എന്‍ജിന്റെ ഭാഗത്തുനിന്ന് ശക്തിയായ പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടനെ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിന് എതിര്‍ വശത്തുള്ള സ്‌കൂള്‍ ഗെയ്റ്റിന് സമീപം ബസ് നിര്‍ത്തിയിടുകയും മുഴുവന്‍ കുട്ടികളെയും ബസ്സില്‍നിന്നും ജീവനക്കാര്‍ പുറത്തിറക്കുകയുമായിരുന്നു.
മുഴുവന്‍ കുട്ടികളെയും ബസ്സില്‍ നിന്നും ഇറക്കി കഴിഞ്ഞ ശേഷമാണ് ബസിനു തീപിടിച്ചത്.
സിവില്‍ ഡിഫന്‍സും പോലീസ് സംഘവും വൈകാതെ സ്ഥലത്തെത്തിയിരുന്നെങ്കിലും അപ്പോഴേക്കും ബസ് പൂര്‍ണമായും കത്തി നശിച്ചിരുന്നു.
ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍,ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്‌കൂളി എത്തി കാര്യങ്ങള്‍ അന്വേഷിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രാഥമിക നിഗമനം.
അതേ സമയം ഇന്ത്യന്‍ സ്‌കൂളിന് തീപിടിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത് പ്രവാസി രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക പരത്തി. പലരും സ്‌കൂള്‍ മേധവികളുമായും മറ്റും ബന്ധപ്പെട്ട് ഫോണ്‍ ചെയ്താണ് കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയത്. വൈകാതെ തീപിടിക്കുന്ന ബസിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."