HOME
DETAILS
MAL
പ്രതിഷേധിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡി.ജി.പി
backup
January 14 2020 | 02:01 AM
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ ജില്ലാ പൊലിസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയെന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്.
ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ചില സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരേ ഗതാഗതം തടസപ്പെടുത്തിയെന്നാരോപിച്ചാണ് പൊലിസ് കേസെടുത്തതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭ പരിപാടികളുടെ പേരില്‍ കേസൊന്നുമുണ്ടായില്ലെന്നുമായിരുന്നു വാര്‍ത്ത.
ഇതു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഡി.ജി.പിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."