ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് വില്‍പ്പന ഹൈക്കോടതി തടഞ്ഞു
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എന്‍.എല്‍)വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്.എന്‍.എല്‍ ഐ.എന്‍.ടി.യു.സി യൂനിയന്‍ ജനറല്‍ സെക്രട്ടറി വി.അജിത് കുമാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി.
തല്‍സ്ഥിതി തുടരാനാണ് കേന്ദ്ര സര്‍ക്കാറിനോടും നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കും കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.എച്ച്.എന്‍.എല്‍ വില്‍ക്കുന്നതിന് താല്‍പര്യപത്രം ക്ഷണിക്കുകയും മൂല്യ നിര്‍ണയ നടപടികള്‍ ആരംഭിക്കുകയും നിയമോപദേശകനെ നിയമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐ.എന്‍.ടി.യു.സി കോടതിയെ സമീപിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ സഹകരണത്തോടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നിരിക്കെ സര്‍ക്കാരിനെ അറിയിക്കാതെ നീതി ആയോഗ് വഴി നിര്‍ബന്ധമായ വില്‍പ്പനയ്ക്ക് എച്ച്.എന്‍.എല്ലിനെ ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. കേരള സര്‍ക്കാര്‍ പൊന്നും വിലയ്‌ക്കെടുത്ത് നല്‍കിയ 650 ഏക്കര്‍ സ്ഥലത്ത് നൂറു കോടി രൂപയുടെ നിക്ഷേപവുമായാണ് കേന്ദ്രസര്‍ക്കാര്‍ എച്ച്.എന്‍.എല്‍ ആരംഭിച്ചത്. എന്നാല്‍ ഇതിനകം തന്നെ 117 കോടി രൂപ എച്ച്.എന്‍. എല്‍ ലാഭവിഹിതമായി കേന്ദ്രത്തിന് നല്‍കിക്കഴിഞ്ഞു. എച്ച്.എന്‍.എല്ലിന് അസംസ്‌കൃത വസ്തുക്കള്‍ പൂര്‍ണമായും നല്‍കുന്നതും വില ഉയരുന്ന ഘട്ടങ്ങളിലൊക്കെ സബ്‌സിഡി വലിയ തോതില്‍ വര്‍ധിപ്പിച്ച് നിലനിര്‍ത്തുന്നതും സംസ്ഥാന സര്‍ക്കാരാണ്.വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എന്‍.എല്‍)വില്‍പ്പന തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍.പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനുള്ള പ്രഹരം കൂടിയാണിത്.മറ്റെല്ലാ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന തരത്തില്‍ ഈ വിധി വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ്് കെ.കെ.ഇബ്രാഹിംകുട്ടി, എച്ച്.എന്‍.എല്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി വി.അജിത്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."