HOME
DETAILS
MAL
സര്‍ക്കാര്‍ ആശുപത്രികളില്‍ മിനി ജിമ്മുകള്‍ ആരംഭിക്കും: മന്ത്രി കെ.കെ ശൈലജ
backup
January 14 2020 | 02:01 AM
കണ്ണൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ മിനി ജിമ്മുകളും യോഗ സെന്ററുകളും ആരംഭിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ.
ദേശീയ യുവജനദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വ്യായാമ ശീലം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്. ആര്‍ദ്രം ജനകീയ കാംപയിന്റെ ജില്ലാതല ഉദ്ഘാടനവും എയ്ഡ്സ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള അനുമോദനവും മന്ത്രി നിര്‍വഹിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. സി. സീനത്ത്, കെ.പി ജയബാലന്‍, ഡോ. കെ. നാരായണ നായക്, ഡോ. ഇ. മോഹനന്, ഡോ. എം.കെ ഷാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."