നിയന്ത്രണത്തിലാകില്ലെങ്കില്‍ ശബരിമലയെ തകര്‍ക്കാന്‍ അണികളോട് സംഘ്പരിവാര്‍
ഹംസ ആലുങ്ങല്‍#
വാട്‌സ് ആപ്പ് വോയിസ് വൈറലാകുന്നു
കോഴിക്കോട്: 'ശബരിമല ഇല്ലാതാകണം. ശബരിമലയെ തകര്‍ക്കാന്‍ വളരെ എളുപ്പമാണ്. എല്ലാ സോഴ്‌സുകളും ഉപയോഗിച്ച് നമ്മള്‍ ശബരിമലയെ തച്ചു തകര്‍ക്കണം. ശബരിമലയെ സംരക്ഷിക്കലല്ല നമ്മുടെ ജോലി. ഇത് ഓരോ സംഘ് പ്രവര്‍ത്തകരും മനസിലാക്കണം... ' ശബരിമലയിലെ യുവതീ പ്രവേശനത്തിനുശേഷം ആര്‍.എസ്.എസ് മുഖ്യ ശിക്ഷക് ആദര്‍ശിന്റേതെന്ന പേരിലുള്ള പ്രകോപനപരമായ വാട്‌സ് ആപ്പ് വോയിസാണ് വൈറലാകുന്നത്. സംഘ് നിയന്ത്രണത്തിലുള്ള ശംഖൊലി ഗ്രൂപ്പിലും ന്യൂനപക്ഷ മോര്‍ച്ച ഗ്രൂപ്പിലും ശബരിമലയെ തകര്‍ക്കണമെന്ന ആഹ്വാനവുമായി പ്രചരിച്ച സന്ദേശമാണിപ്പോള്‍ വൈറലായിരിക്കുന്നത്. കേരളത്തില്‍ കലാപം അഴിച്ചുവിടാനുള്ള പരസ്യമായ ആഹ്വാനവും ഈ വോയിസിലൂടെ ഇദ്ദേഹം പങ്കുവയ്ക്കുന്നു. നമ്മുടെ ലക്ഷ്യം സംഘടനയെ വളര്‍ത്തിയെടുത്ത് അധികാരം ഉറപ്പിക്കുകയെന്നതാണ്. അതിന് ശബരിമലയെ തകര്‍ക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇതിനു പറയുന്ന ന്യായവും വിചിത്രമാണ്. കോടികളുടെ വരുമാനം ശബരിമലയില്‍ വരുന്നുണ്ട്. എന്നിട്ടും നമ്മുടെ പ്രസ്ഥാനത്തിനോ കുടുംബങ്ങള്‍ക്കോ ഒരു ഗുണവുമില്ലാത്ത ഇത്തരം ക്ഷേത്രങ്ങളെ നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്നും ഇയാള്‍ ചോദിക്കുന്നു. ശബരിമലയില്‍ കാണിക്കയിടരുതെന്നുള്ള പ്രചാരണം വിജയിച്ചതായി സന്ദേശത്തില്‍ സമ്മതിക്കുന്നു. അത് തുടരണം. അപ്പോള്‍ വരുമാനം കുറയും. അപ്പോള്‍ സര്‍ക്കാര്‍ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കും.
ഒരു സംഘ് പ്രവര്‍ത്തകരും ശബരിമലയില്‍ ദര്‍ശനത്തിനു പോകരുതെന്നും ബന്ധുക്കളെ പോകാന്‍ അനുവദിക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു. മറ്റു ഗ്രൂപ്പുകളില്‍ ഇതേക്കുറിച്ച് വിശകലനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതികരിക്കാന്‍ സംഘ്പരിവാര്‍ നേതൃത്വം ഇതുവരേയും തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."