ഇങ്ങനെ പോയാല്‍ ട്രംപ് അമേരിക്കയെ മുടിക്കും
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു മാസത്തെ യാത്രാചെലവ് ഒബാമയുടെ ഒരു വര്‍ഷത്തെ ചെലവിനു തുല്യം. ട്രംപും കുടുംബവും ഒരുമാസം നടത്തിയ യാത്രയുടെ ചെലവ് 11.3 ദശലക്ഷം യു.എസ് ഡോളറാ (ഏകദേശം 65 കോടി രൂപ) ണ്. മക്കളുടെ ബിസിനസ് ട്രിപ്പും ഇതില്‍ ഉള്‍പ്പെടും. സുരക്ഷാ മുന്‍കരുതലുകള്‍ക്കായാണ് കൂടുതല്‍ ചെലവ് വരുന്നത്.
ട്രംപിന്റേത് വലിയ കുടുംബമാണെന്നതിനാലാണത്രെ ഇത്രയും ചെലവ് വരുന്നത്. നേരത്തെ ഒബാമയുടെ യാത്രകളെ വിമര്‍ശിച്ചിരുന്ന ആളാണ് ട്രംപ്. ഒബാമ അവധിക്കാല ആഘോഷത്തിന് ലക്ഷക്കണക്കിന് ഡോളര്‍ പൊടിക്കുന്നുവെന്ന ട്രംപിന്റെ പഴയ ട്വീറ്റാണ് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നത്. കഴിഞ്ഞ എട്ടുവര്‍ഷം ഭരണത്തിലുണ്ടായിരുന്ന ഒബാമയുടെ പ്രതിവര്‍ഷ യാത്രാചെലവ് ശരാശരി 12.1 ദശലക്ഷം ഡോളറായിരുന്നുവെന്നാണ് ജുഡീഷ്യല്‍ വാച്ചിന്റെ കണക്ക്.
ട്രംപിന്റെ സുഖവാസ കേന്ദ്രമായ പാം ബീച്ചിലെ താമസത്തിന് കോസ്റ്റ്ഗാര്‍ഡിന്റെ പട്രോളിങ്ങിന് വന്‍ തുക ചെലവായി. 3.6 ലക്ഷം ഡോളറാണ് പൊലിസിന്റെ ഓവര്‍ടൈം ചെലവായി നല്‍കിയത്. രഹസ്യാന്വേഷണ വിഭാഗത്തിന് 88,320 ഡോളറാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."