HOME
DETAILS

മുഖ്യമന്ത്രിയുടെ പിണറായിയിലെ വസതിക്ക് കനത്ത സുരക്ഷവ

  
backup
January 05 2019 | 19:01 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be-2

 

കൂത്തുപറമ്പ് (കണ്ണൂര്‍): സംസ്ഥാനത്തും കണ്ണൂര്‍ ജില്ലയിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വസതിക്കും പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.


കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിനെ തുടര്‍ന്നു ജില്ലയിലും പ്രത്യേകിച്ച് തലശ്ശേരി മേഖലയിലും അക്രമം തുടരുന്ന സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ പിണറായി പാണ്ഡ്യാലമുക്കിലെ വസതിക്കും പരിസരത്തുമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ വസതിക്കു പൊലിസ് സുരക്ഷ നിലവിലുണ്ടെങ്കിലും കഴിഞ്ഞ നാലുദിവസമായി സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
പിണറായി സ്റ്റേഷനിലെ ഒരു എ.എസ്.ഐയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പൊലിസുകാരാണ് വലിയ പൊലിസ് വാഹന സഹിതം സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. വസതിയുടെ ചുറ്റും സ്ഥിരം പൊലിസ് നിരീക്ഷണവുമുണ്ട്.


നേരത്തെ നാലു പൊലിസ് ഉദ്യോഗസ്ഥരെ സ്ഥിരമായി മുഖ്യമന്ത്രിയുടെ വസതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. മുന്‍പ് കൂത്തുപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു മുഖ്യമന്ത്രിയുടെ വസതി ഉള്‍പ്പെടുന്ന പാണ്ഡ്യാലമുക്ക് പ്രദേശം. പിണറായിയില്‍ സ്റ്റേഷന്‍ നിലവില്‍ വന്നതോടെ പാണ്ഡ്യാലമുക്കും പിണറായി സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.


രണ്ടുവര്‍ഷം മുന്‍പ് മുഖ്യമന്ത്രിയുടെ വസതിക്ക് പരിസരത്ത്‌വച്ച് ആയുധവുമായി വടകര സ്വദേശിയായ മധ്യവയസ്‌കന്‍ പൊലിസിന്റെ പിടിയിലായ സംഭവം ഉണ്ടായിരുന്നു.
ഹര്‍ത്താലിനെ തുടര്‍ന്നു പിണറായി, കതിരൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ കാര്യമായ അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എങ്കിലും മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശം കൂടിയായതിനാല്‍ ഇവിടെ കനത്ത ജാഗ്രതയിലാണു പൊലിസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  44 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago