റിക്രൂട്ട് ചെയ്‌തത് ഉന്നത സ്ഥാപനത്തിലേക്കെന്ന് വിശ്വസിപ്പിച്ച്; ഒടുവിൽ ജോലിയും ശമ്പളവുമില്ല, ദുരിതത്തിലായി മലയാളികൾ റിയാദിൽ
റിയാദ്: സാമാന്യം നല്ല രീതിയിലുള്ള തൊഴിലിനായി റിക്രൂട്ട് ഏജൻസി വഴി റിയാദിലെത്തിയ മലയാളികൾ ദുരിതത്തിൽ. നാട്ടിലെ ട്രാവൽസ് ഏജൻസി വഴി റിയാദിലെത്തിയ പതിനാലു മലയാളികളാണ് ഏറെ ദുരിതത്തിലായത്. ഒടുവിൽ ഇവരിൽ അസുഖ ബാധിതരായ മൂന്നു പേരെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് അധികൃതരുടെ കനിവിൽ നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്‌തു. ബാക്കിയുള്ളവർ സഊദിയിൽത്തന്നെ മറ്റു കമ്പനികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സഊദിയിലെ മികച്ച വ്യാപാര സ്ഥാപനത്തിലേക്കെന് പറഞ്ഞാണ് ഇവരെ റിക്രൂട്ട് ചെയ്‌തതെങ്കിലും ഇവിടെയെത്തിയപ്പോഴാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
സഊദിയിലെത്തിയ ശേഷമാണ് തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് വിതരണം ചെയ്യുന്ന കമ്പനിയിലാണ് തങ്ങൾ എത്തിയതെന്ന വിവരം തൊഴിലാളികൾക്ക് മനസ്സിലായത്. എന്നാൽ, അഞ്ചു മാസമായിട്ടും ഇവർക്ക് ജോലി നൽകാനോ വേണ്ട രീതിയിലുള്ള സൗകര്യം നൽകാനോ കമ്പനിക്ക് ഇത് ഏറെ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ പലരും ആരോഗ്യ പരമായ ബുദ്ധിമുട്ടുകളും അനുഭവിച്ചു തുടങ്ങിയിരുന്നു. ഇവരുടെ ദുരിതം ശ്രദ്ധയിൽ പെട്ട മലബാർ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെഎം എം ബഷീർ വിവരം അറിയിച്ചതിനെ തുടർന്നാണ് റിയാദിലെ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ചെയർമാൻ അസ്‌ലം പാലത്ത് വിഷയത്തിൽ ഇടപെട്ടത്.
ഇന്ത്യൻ എംബസിയുടെയും സഊദി തൊഴിൽ വകുപ്പ് മേധാവികളുടെയും ശ്രദ്ധയിൽ ഇവരുടെ വിഷയം കൊണ്ട് വരികയും പ്രശ്‌ന പരിഹാരത്തിനായി ശ്രമം തുടങ്ങുകയും ചെയ്‌തു. ഇതോടെയാണ് അധികാരികളുടെ ഇടപെടലിൽ ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിടുന്ന മൂന്നു പേരെ നാട്ടിലേക്കയക്കാൻ സാധിച്ചത്. ബാക്കിയുള്ള പതിനൊന്ന് പേർക്ക് സഊദിയിൽ തന്നെ മറ്റു കമ്പനികളിൽ ജോലി കിട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."