ഇഹ്യാഉല്‍ ഇസ്ലാം ഗവ. എല്‍.പി സ്കൂള്‍ 112-ാം വാര്‍ഷികാഘോഷം നടത്തി
അരൂര്‍: ഇഹ്യാഉല്‍ ഇസ്ലാം ഗവ. എല്‍.പി.സ്കൂള്‍ 112-ാം വാര്‍ഷികാഘോഷം നടത്തി.സ്കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനം എ.എം ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്ക്കൂളുകള്‍ ഉന്നതനിലവാരത്തില്‍ കൊണ്ടാവരുവാന് സാധിക്കൂവെന്ന് ആരിഫ് പറഞ്ഞു.
അരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ അധ്യക്ഷയായിരുന്നു.
രാവിലെ എസ്.എം.സി വൈസ് ചെയര്മാന് ഇ.എം ഷിഹാബുദ്ദീന് പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
സമ്മേളനത്തോടനുബന്ധിച്ച് ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ പ്രസിദ്ധ്, മിമിക്രി ആര്‍ട്ടിസ്റ്റ് മാരായ ഹരിശ്രീ നജീബ്, ഹരിശ്രീ പ്രവീണ്‍, ഹരിശ്രീ ബ്രിജേഷ് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
കെ.ആര്.നന്ദകുമാര്‍, എന്‍.എം.സജിത, പഞ്ചായത്ത് സെക്രട്ടറി ജോജോസ് ബൈജു, ഹെഡ്മിസ്ട്രസ് ആര്.നബീസത്തുബീവി, ഗ്രാമ പഞ്ചായത്ത് അംഗം ഇ.ഇ.ഇര്‍ഷാദ്, കെ.എം.ഷറഫുദ്ദീന്, എസ്.എം.സി.ചെയര്മാന് അബ്ദുള്‍ റസാക്ക്, ഇ.എം.ഷിഹാബുദ്ദീന്, കെ.എസ്.മൂസ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."