ജനദ്രോഹ നടപടികളാണ് സര്‍ക്കാരിന്റെ മുഖമുദ്ര: കെ.എസ് ശബരീനാഥന്
ആര്യനാട്: ജനദ്രോഹ നടപടികളാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് കെ. എസ് ശബരീനാഥന് എം.എല്‍.എ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രധിഷേധിച്ചു കൊണ്ട് കോണ്‍ഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റി നടത്തിയ ഉപവാസ സമരത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. അരിയും വെള്ളവും കിട്ടാത്ത ദയനീയാവസ്ഥയിലേക്ക് സംസ്ഥാനം മാറുമ്പോഴും സര്‍ക്കാര്‍ നിസ്സംഗതയാണ് തുടരുന്നത്. സര്‍ക്കാരിലെ പ്രമുഖ കക്ഷികള്‍ തമ്മിലടി തുടരുമ്പോള്‍ സാധാരണക്കാര്‍ കഷ്ട്ടപ്പെടുകയാണെന്നും എം.എല്‍.എ പറഞ്ഞു. അരിയും വെള്ളവും ലഭ്യമാക്കുന്ന പ്രശ്നത്തില്‍പോലും ഇവര്‍ പരസ്പരം പോരടിക്കുകയാണെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. ജയമോഹന്, ആനാട് ജയന്, അഡ്വ. എന്‍.ബാജി, പഞ്ചായത്തു പ്രസിഡന്റ് ഷാമില ബീഗം, ഗ്രാപഞ്ചായത്തു അംഗങ്ങള്‍, നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമരത്തിന്റെ ഉദ്ഘാടനം മുന്‍ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."