പിരിച്ചുവിട്ടവരെ കെ.എസ്.ആര്.ടി.സിയില്‍ നിയമിക്കണം: എസ്.ടി.യു
കോഴിക്കോട്: കെ.എസ്.ആര്.ടി.സിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ ഒഴിവുകളനുസരിച്ച് നിയമിക്കണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് ശതമാനം ഡി.എ അടിയന്തരമായി നല്‍കണമെന്നും കെ.എസ്.ആര്.ടി.സി എംപ്ലോയീസ് ഓര്ഗനൈസേഷന് (എസ്.ടി.യു) സംസ്ഥാനയോഗം ആവശ്യപ്പെട്ടു.
എട്ട്, ഒന്‍പത് തിയതികളില്‍ നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കണമെന്ന് യോഗം തൊഴിലാളികളോട് അഭ്യര്‍ഥിച്ചു.
പ്രസിഡന്റായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി പുന്നല കബീറിനേയും ട്രഷററായി റഫീക്ക് പിലാക്കലിനേയും തെരഞ്ഞെടുത്തു.
കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍ നിയന്ത്രിച്ചു.
സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: എം റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു.
ട്രഷറര്‍ കെ.പി മുഹമ്മദ് അശ്റഫ്, സെക്രട്ടറി പി.എ ശാഹുല്‍ ഹമീദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."