ആസ്‌ത്രേലിയ അഞ്ചു ദിവസത്തിനിടെ കൊന്നൊടുക്കിയത് 5000 ഒട്ടകങ്ങളെ
സിഡ്‌നി: കാട്ടുതീയെ തുടര്‍ന്ന് അതിശക്തമായ വരള്‍ച്ച നേരിടുന്ന ആസ്‌ത്രേലിയ ഒട്ടകങ്ങളെ കൂട്ടമായി കൊന്നൊടുക്കുന്നു. ദക്ഷിണ ആസ്‌ത്രേലിയയില്‍ അഞ്ചുദിവസത്തിനിടെ കൊന്നൊടുക്കിയത് 5000 ഒട്ടകങ്ങളെയാണ്.
കാട്ടുതീയെ തുടര്‍ന്നുണ്ടായ വരള്‍ച്ചയും കൊടും ചൂടും കാരണം ഒട്ടകങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കു വന്ന് ഉള്ള വെള്ളമെല്ലാം കുടിച്ചുതീര്‍ക്കുകയും ഭക്ഷ്യവിളകള്‍ തിന്നുതീര്‍ക്കുകയും ചെയ്യുന്നത് നേരിടാനാണ് സര്‍ക്കാര്‍ ഈ മാര്‍ഗം സ്വീകരിച്ചത്. ഇതിനു പുറമെ ഒട്ടകങ്ങളെ ഇടിച്ച് രാജ്യത്ത് വാഹനാപകടങ്ങള്‍ കൂടുകയും ചെയ്തു.
കൃഷിയിലും വ്യാപാരത്തിലും സഹായത്തിനായി 1840ലാണ് ആസ്‌ത്രേലിയ ആദ്യമായി ഒട്ടകങ്ങളെ കൊണ്ടുവന്നത്. പിന്നീട് 60 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് 20,000 എണ്ണത്തെ ഇറക്കുമതി ചെയ്തു. ലോകത്ത് ഇന്ന് ഏറ്റവുമധികം കാട്ടൊട്ടകങ്ങളുള്ളത് ആസ്‌ത്രേലിയയിലാണ്. രാജ്യത്തെ ഉള്‍നാടന്‍ മരുഭൂമികളില്‍ 10 ലക്ഷത്തിലധികം ഒട്ടകങ്ങളാണുള്ളതെന്നാണ് കണക്ക്. അതേസമയം പരിസ്ഥിതി-മൃഗ സ്‌നേഹികള്‍ സര്‍ക്കാര്‍ നടപടിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."