ജടായുവിന്റെ സന്ധ്യകള്‍ക്ക് നിറച്ചാര്‍ത്തായി ആസാം-മണിപ്പൂര്‍ നൃത്തങ്ങള്‍
ചടയമംഗലം: തനത് കേരളീയ ഭക്ഷണമേള കൊണ്ടും കാലാവതരണത്താലും ശ്രദ്ധേയമായ ജടായു കാര്‍ണിവലിന് ചാരുതയായി മണിപ്പൂര്‍, ആസാം എന്നിവിടങ്ങളിലെ കലാകാരന്മാരുടെ നൃത്ത പ്രകടനം. കാണികള്‍ക്കു പുതുഅനുഭവം പകര്‍ന്നു ധോന്ചോലം, പങ് ചോലം, താന്‍ടാ, സാത്രിയ എന്നീ നൃത്തരൂപങ്ങള്‍. കഴിഞ്ഞ രണ്ടു ദിവസമായി ജടായു കാര്‍ണിവലിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു അന്‍പതോളം കലാകാരന്മാര് അണിനിരന്ന ഈ നൃത്താവിഷ്ക്കാരങ്ങള്‍. സാന്ധ്യശോഭയില്‍ ദീപാലംകൃതമായ ജടായു ശില്പത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അവതരണം.
ഡിസംബര്‍ 22 ന് ആരംഭിച്ച കാര്‍ണിവലില്‍ നിത്യേനെ വൈകുന്നേരങ്ങളില്‍ വിവിധ കലാപ്രകടനങ്ങള്‍ നടന്നു വരികയാണ്. 11ന് കാര്‍ണിവലില്‍ പ്രത്യേകമായ റഷ്യന്‍ ഫെസ്റ്റ് സംഘടിപ്പിക്കും. റഷ്യന്‍ ചിത്രകാരി അല്യോന ഈരേത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. അതിന് പുറമേ , തനതു റഷ്യന്‍ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും, വിപണവും റഷ്യന്‍ ഫെസ്റ്റിന് കൊഴുപ്പു കൂട്ടും. ലോകപ്രസ്തമായ റഷ്യന്‍ നൃത്ത സംഘം ലാറിസയുടെ ജിപ്സി, കോക്കേഷ്യന്‍, ഫ്ലമെങ്കോ നൃത്തങ്ങള്‍ രാത്രിയില്‍ അരങ്ങേറും. ദിനംപ്രതി മൂവായിരത്തോളം സന്ദര്‍ശകരാണ് ജടായു കാര്‍ണിവല്‍ കാണാനെത്തുന്നത്. കേരള ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങി ഒട്ടനവധി സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഇതിനോടകം ഭാഗഭാക്കായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."