ശാസ്ത്രീയ സംഗീതത്തില്‍ അജയ്യനായി വൈഷ്ണവ് ജി. രാജ്
ആലപ്പുഴ: പാരമ്പര്യ ആയൂര്‍വ്വേദ ഭിഷഗ്വര കുടുബത്തില്‍ നിന്ന് സംഗീത വഴിയില്‍ തുടര്‍ച്ചയായി സംസ്ഥാനതല നേട്ടം കൊയ്ത് വൈഷ്ണവ് ജി. രാജ്. ആലപ്പുഴയിലെ മുന്‍ ആയൂര്‍വേദ ഡി.എം.ഒ ഡോ. കെ. വി രാജന്റെ സഹോദരിയുടെ ചെറുമകനായ വൈഷ്ണവ് ജി. രാജ് ആലപ്പുഴയില്‍ നടന്ന സ്‌കൂള്‍ കലോത്സവത്തിലാണ് ശാസ്ത്രീയ സംഗീതത്തില്‍ സെക്കന്റ് എ ഗ്രേഡ് നേടിയത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് വൈഷ്ണവ് ഈ വിജയം ആവര്‍ത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് കാംപസ് പ്ലസ് ടു വിദ്യാര്‍ഥിയാണ്. എട്ടാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി നാല് പ്രാവശ്യം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ. ഗ്രേഡ് കരസ്ഥമാക്കിയ വൈഷ്ണവ് ജി. രാജ് ആലപ്പുഴയില്‍ നടന്ന കലോത്സവത്തിലും വിജയം ആവര്‍ത്തിച്ചത്.
മഴവില്‍ മനോരമ ഇന്ത്യന്‍ വോയ്‌സ് ജൂനിയര്‍ സീസന്‍ 2 ഫെയിം, സൂര്യസിങര്‍ സീസന്‍ 2 ഫെയിം എന്നിങ്ങനെ വിവിധ മത്സരവേദികളിലും വൈഷ്ണവ് ജി. രാജ് വിജയിച്ചിട്ടുണ്ട്. യു.കെ.ജി മുതല്‍ തുടര്‍ച്ചയായി ചിട്ടയോടെ കര്‍ണാടക സംഗീതാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്നു. താമരക്കാട് കൃഷണന്‍ നമ്പൂതിരി മാസ്റ്ററാണ് ഗുരു. എട്ട് വയസ് മുതല്‍ വിവിധ ക്ഷേത്രങ്ങളിലായി ഇരുപത്തഞ്ചോളം വേദികളില്‍ മൂന്നു മണിക്കൂര്‍ സംഗീത ക്കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഡോ. രാജേന്ദ്രപ്പണിക്കരുടെയും ഗിരിജ രാജിന്റെയും മകനാണ് വൈഷ്ണവ് ജി. രാജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."