HOME
DETAILS

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

  
October 15, 2024 | 3:10 PM

P Vijayans role in gold debt MR Ajithkumar with disclosure

എഡിജിപി പി.വിജയനെതിരെ ഗുരുതര ആരോപണവുമായി എം.ആർ.അജിത്‌കുമാർ. കരിപ്പൂരിലെ സ്വർണക്കടത്തിൽ പി.വിജയന് പങ്കുള്ളതായി എസ്.പി സുജിത് ദാസ് അറിയിച്ചെന്ന് ഡി.ജി.പിക്ക് മൊഴി നൽകി എം.ആർ.അജിത്‌കുമാർ. സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് മൊഴി ഉൾപ്പെടുത്തിയിരിക്കുന്നത്.സംസ്‌ഥാന പൊലിസിലെ ഉന്നത പദവിയിലിരിക്കുന്ന എം. ആർ. അജിത്കുമാർ, അതേ പദവിയുള്ള പി.വിജയനെതിരെ കേട്ടാൽ ഞെട്ടുന്ന ഗുരുതര ആരോപണം ഉന്നയിക്കുന്നു. പൊലിസ് ആസ്‌ഥാനത്തേക്ക് വിളിച്ചുവരുത്തി ഡി.ജി.പിയും സംഘവുമെടുത്ത രണ്ടാംഘട്ട മൊഴിയെടുപ്പിലാണ് അജിത്‌കുമാർ തനിക്കെതിരായ സ്വർണക്കടത്ത് ആരോപണം പി.വിജയനെതിരായി തിരിച്ചടിച്ചത്.

മലപ്പുറത്ത് പിടികൂടുന്ന സ്വർണത്തിൻ്റെ പങ്ക് അജിത്‌കുമാറും സുജിതദാസും ചേർന്ന് വീതിച്ചെടുക്കുന്നുവെന്ന പി.വി. അൻവറിൻ്റെ ആരോപണമായിരുന്നു ചോദ്യം. ആരോപണം അജിത് നിഷേധിച്ചു. എന്നാൽ പി.വിജയൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഐ.ജിയായിരിക്കെ അദേഹത്തിന് കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പങ്കുള്ളതായി മലപ്പുറം എസ്.പി സുജിത് ദാസ് തന്നെ അറിയിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങൾക്കും പങ്കുണ്ട്. ഇത്തരം വിവരങ്ങൾ ലഭിച്ചതോടെയാണ് സ്വർണക്കടത്തിനെതിരെ നടപടി ശക്തമാക്കാൻ ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേശം നൽകിയന്നാണ് അജിത്‌കുമാർ മൊഴി നൽകിയത്.

ആരോപണത്തിന് അപ്പുറം തെളിവൊന്നും നൽകാത്തതിനാൽ മൊഴി രേഖപ്പെടുത്തിയത് അല്ലാതെ ഡി.ജി.പി തുടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. എലത്തൂർ ട്രയിൻ തീവെപ്പ് കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് കുറ്റപ്പെടുത്തി രണ്ട് വർഷം മുൻപ് പി.വിജയനെ സസ്പെൻഡ് ചെയ്യാൻ ചുക്കാൻ പിടിച്ചതും അജിത്‌കുമാറായിരുന്നു. എന്നാൽ സ്വർണക്കടത്തെന്ന ഗുരുതര ആരോപണം വിജയനെതിരെ ഉയർത്തിയിട്ടും വിജയനെ ഇന്റലിജൻസ് മേധാവിയായി സർക്കാർ നിശ്ചയിച്ചത് അജിത്കുമാറിന്റെ ആരോപണം തള്ളിയതിന്റെ തെളിവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

National
  •  7 days ago
No Image

8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു

National
  •  7 days ago
No Image

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിന് കുടുംബശ്രീയില്‍ പണപ്പിരിവ്; 500 രൂപ നല്‍കാനും, പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശം

Kerala
  •  7 days ago
No Image

വൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; പ്രതികൾക്ക് ജീവപര്യന്തം

Kerala
  •  7 days ago
No Image

എയർപോർട്ട് ലഗേജിൽ ചോക്കിന്റെ പാടുകളോ? നിങ്ങൾ അറിയാത്ത 'കസ്റ്റംസ് കോഡിന്റെ' രഹസ്യം

uae
  •  7 days ago
No Image

വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ

National
  •  7 days ago
No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  7 days ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  7 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  7 days ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  7 days ago