HOME
DETAILS

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

  
Abishek
October 15 2024 | 14:10 PM

Opposition Leader Urges Election Commission to Reschedule Palakkad By-Election Due to Kalpathi Ratholsavam Festival

തിരുവനന്തപുരം: കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിനമായ നവംബര്‍ 13ന് പ്രഖ്യാപിച്ച പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിടി സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വോട്ടെടുപ്പ് നവംബര്‍ 13ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് മാറ്റണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

നവംബര്‍ 13 നാണ് പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ ദിവസമാണ് പ്രസിദ്ധമായ കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിനം. വോട്ടെടുപ്പ് തീയ്യതിയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ കല്‍പാത്തി രഥോത്സവ ദിവസത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തി.

തെരഞ്ഞെടുപ്പ് നവംബര്‍ 13,14,15 തിയ്യതികളില്‍ പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത് മുന്‍നിര്‍ത്തിയാണ് നവംബര്‍ 13 ന് മുമ്പുള്ള തിയ്യതിയില്‍ തെരഞ്ഞെടുപ്പ് വെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ഔദ്യോഗിക പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും നവംബര്‍ 20 ന് നടത്തിയാല്‍ മതിയെന്നുമാണ്. ഇരു പാര്‍ട്ടികള്‍ക്കും വളരെ പ്രധാനപ്പെട്ട മണ്ഡലമാണ് പാലക്കാട്.

The opposition leader has requested the Election Commission to reschedule the Palakkad by-election due to the upcoming Kalpathi Ratholsavam festival, citing potential voter disruption. The leader has written to the commission, seeking a date change to ensure maximum voter participation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  8 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  24 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  an hour ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago