HOME
DETAILS

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

  
October 15, 2024 | 1:50 PM

Long-term visa and citizenship to attract talent to UAE

ദുബൈ: പ്രതിഭാശാലികളെ യു.എ.ഇയിലേക്ക് ആകർഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി ദീർഘകാല വിസകളും പൗരത്വവും നൽകുന്നുണ്ടെന്നും അഡ്വാൻസ്‌ഡ് ടെക്നോളജി റിസർച്ച് കൗൺസിൽ ഡയരക്ടർ ജനറലും യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവുമായ ഫൈസൽ അൽ ബന്നായ് പറഞ്ഞു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്നു വരുന്ന ജൈറ്റക്സ് ഗ്ലോബലിൽ 'നിർമിത ബുദ്ധി സാമൂഹിക പരിവർത്തനത്തി ൻ്റെ നേതൃത്വം' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ദുബൈയിലെ ആയിരക്കണക്കിന് പേർക്ക് ഗോൾഡൻ വിസ നൽകിയിട്ടുണ്ടെന്നും രാജ്യം വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടി ഫിഷ്യൽ ഇന്റലിജൻസിന്റെ പ്രസക്തി അവഗണിച്ച് മുന്നോട്ട് പോകുക അസാധ്യമാണ്. അടിസ്ഥാന- ആസൂത്രണത്തിലും ആതിഥേയ, വ്യവസായ മേഖലകളിലും എ.ഐ തീരുമാനമെടുക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. യു.എ.ഇയിലെ എണ്ണയിതര വിഹിതം ഇപ്പോൾ 74 ശതമാനമാണെന്നും 2030ഓടെ ഇത് 80 ശതമാനമായി ഉയരുമെന്നും സാമ്പത്തിക കാര്യമന്ത്രി അബ്ദുള്ള ബിൻ തൗക് അൽ മർറി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  2 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  2 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  2 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  2 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  2 days ago