HOME
DETAILS

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

  
October 15, 2024 | 11:29 AM

Congress Candidates for Palakkad and Chelakkara Constituencies Announced

തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും, രമ്യ ഹരിദാസ് ചേലക്കരയിലും സ്ഥാനാര്‍ത്ഥികളാകും. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും.

ചേലക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി യുആര്‍ പ്രദീപ് മത്സരിക്കാനാണ് സാധ്യത. പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റുള്ളവരെയും സിപിഎം പരിഗണിക്കുന്നുണ്ട്. വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ആകാംക്ഷ ഇപ്പോഴും നിലനില്‍ക്കുന്നു. കേന്ദ്ര നേതൃത്വത്തിന് മൂന്നു മണ്ഡലത്തിലും മൂന്നു വീതം പേരുകളാണ് നല്‍കിയിട്ടുള്ളതെന്നും വിജയ സാധ്യത കൂടുതലുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

പാലക്കാട് മണ്ഡലത്തില്‍ ബിജെപി സാധ്യത പട്ടികയില്‍ സി കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുണ്ട്. എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, എപി അബ്ദുള്ളക്കുട്ടി എന്നിവരാണ് വയനാട്ടിലെ സാധ്യതാ പട്ടികയില്‍. ചേലക്കരയില്‍ പ്രൊഫ. ടി എന്‍ സരസുവും പരിഗണനയിലുണ്ട്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നാണ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്.

Congress Candidates for Palakkad and Chelakkara Constituencies Announced



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  2 minutes ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  19 minutes ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  27 minutes ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  40 minutes ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  an hour ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 hours ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  2 hours ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  2 hours ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  2 hours ago