എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു
ഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ചിക്കാഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി. എഐ 127 നമ്പര്‍ വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇറക്കിയത്. യാത്രക്കാരെയും വിമാനവും സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധനക്ക് വിധേയമാക്കിയെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അടുത്തിടെയായി പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും പരിശോധനയില്‍ അതെല്ലാം വ്യാജമാണെന്ന് വ്യക്തമായതാണെന്നും വാര്‍ത്താക്കുറിപ്പില്‍ കമ്പനി പറയുന്നു. അതേസമയം ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നതെന്നും, യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനി അറിയിച്ചു.
An Air India flight has received a bomb threat, prompting an emergency diversion to a Canadian airport. The plane was searched thoroughly, and investigations are underway to verify the credibility of the threat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."