പോളി പ്രവേശനം; അപേക്ഷ 15 വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്നിക് കോളജുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു. വെബ്സൈറ്റില്‍നിന്ന് പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ പ്രിന്റ് ഏതെങ്കിലും പോളിടെക്നിക്ക് കോളേജില്‍ അപേക്ഷാ ഫീസ് സഹിതം ജൂണ്‍ 16നകം ഏല്‍പ്പിച്ച് രജിസ്ട്രേഷന് നമ്പര്‍ നേടണം.
ഒന്നിലേറെ ജില്ലയിലെ പോളിടെക്നിക്കുകളിലേക്ക് ഒരൊറ്റ ഫോം വഴി അപേക്ഷിക്കാം. ഓരോ ജില്ലയിലേക്കും നൂറ് രൂപ വീതം അപേക്ഷാ ഫീസ് അടയ്ക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അന്‍പത് രൂപ വീതമാണ് ഫീസ്. ഏത് ജില്ലയിലേക്കുമുള്ള അപേക്ഷയും സംസ്ഥാനത്തെ ഏതു പോളിടെക്നിക് കോളജിലും സ്വീകരിക്കും.
ഇതോടൊപ്പം സ്വാശ്രയ മേഖലയിലെ പോളിടെക്നിക് കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടയില്‍ ലഭ്യമായ ഫീസ് നല്‍കേണ്ട സീറ്റുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.
എയ്ഡഡ് പോളിടെക്നിക് കോളജുകളിലെയും സ്വാശ്രയ മേഖലയിലെ പോളിടെക്നിക് കോളജുകളിലെയും മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷ അതത് പോളിടെക്നിക് കോളജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
എല്ലാ പോളിടെക്നിക് കോളജുകളിലും സൗജന്യ ഹെല്‍പ്ഡെസ്ക് സേവനം ലഭ്യമാണ്. ഹെല്പ് ഡെസ്ക് വഴി സൗജന്യമായി അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുന്നതിനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ പോളിടെക്നിക്ക് കോളജുകളിലും വെബ്സൈറ്റിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."