HOME
DETAILS
MAL
ആറളത്ത് ശലഭ ദേശാടന ക്യാംപിനു തുടക്കം
backup
January 06 2019 | 05:01 AM
പേരാവൂര്‍: 19-ാമത് ചിത്രശലഭ ദേശാടന ക്യാംപിനു തുടക്കമായി. ആറളം വന്യജീവി സങ്കേതവും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായി ആറളം വന്യജീവി സങ്കേതത്തിലെ 10 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണു പഠനം നടത്തുന്നത്. കഴിഞ്ഞവര്‍ഷം നടത്തിയ ദേശാടന ക്യാംപില്‍ പുതുതായി കണ്ടെത്തിയ വെള്ളിവരയന്‍ അക്കേഷ്യനീല, നീലഗിരി മഞ്ഞപ്പാപ്പാത്തി എന്നിവ ഉള്‍പ്പെടെ വന്യജീവി സങ്കേത മേഖലയില്‍ 257 ഇനം ശലഭങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. കേരളത്തിനകത്തും പുറത്തും നിന്നുമായി 100 ചിത്രശലഭ നിരീക്ഷകര്‍ പങ്കെടുത്ത ക്യാംപ് ആറളം വന്യജീവി സങ്കേതം വാര്‍ഡന്‍ കെ. അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.വി ജയപ്രകാശ് അധ്യക്ഷനാകും. ക്യാംപ് ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."