ആയിരം രൂപ നോട്ടിറക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പുതിയ ആയിരം രൂപ നോട്ടുകള്‍ ഇപ്പോള്‍ പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത് ദാസ്. 500 രൂപയുടേയും കുറഞ്ഞ മൂല്യമുള്ള മറ്റു നോട്ടുകളുടേയും അച്ചടിയിലും വിതരണത്തിലുമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
എടിഎമ്മുകളില്‍ നിന്ന് ആവശ്യമായ തുക മാത്രമേ പിന്‍വലിക്കാവു. കൂടുതല്‍ പിന്‍വലിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം എ.ടി.എമ്മുകളിലേക്കുള്ള നോട്ട് വിതരണം 85 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ആയിരം രൂപാ നോട്ടുകളുടെ അച്ചടി തുടങ്ങിയെന്നും ഉടന്‍ തന്നെ വിപണിയിലെത്തുമെന്നും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുറത്തിറങ്ങാന്‍ പോകുന്ന ആയിരം രൂപയുടെ നോട്ടെന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."