പട്ടിക വര്‍ഗക്കാരുടെ വായ്പ എഴുതി തള്ളും
പാലക്കാട്: പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഏപ്രില്‍ 2006 മുതല്‍ മാര്‍ച്ച് 2014 വരെയുള്ള കാലയളവില്‍ സഹകരണ സ്ഥാപനങ്ങളില്‍ വായ്പയെടുത്ത് കുടിശ്ശികയായ ഒരു ലക്ഷം രൂപ വരെയുള്ള തുക സര്‍ക്കാര്‍ എഴുതി തള്ളുമെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളൂ. മുതല്‍, പലിശ, പിഴപലിശ, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ ഒരു ലക്ഷം വരെയുള്ള തുകയാണ് പരിഗണിക്കുക. കാര്‍ഷിക വായ്പ, വിദ്യാഭ്യാസ വായ്പ, സ്വയംതൊഴില്‍ വായ്പ വ്യക്തിഗത വായ്പക, വിവാഹ ആവശ്യത്തിനുള്ള വായ്പ, സ്വര്‍ണ്ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പ എന്നിവയിലുള്ള കുടിശ്ശികകള്‍ എന്നിവ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കും. സഹകരണ സ്ഥാപനങ്ങള്‍, സര്‍വിസ് സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് മാത്രമാണ് ആനൂകൂല്യം ലഭിക്കുക. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്, കോര്‍പ്പറേഷനുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ് മേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വായ്പ പരിഗണിക്കുകയില്ല. അപേക്ഷകന്റെ കുടുംബത്തില്‍ ആരെങ്കിലും മുകളില്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആനൂകൂല്യം ലഭിക്കില്ല. അപേക്ഷകന്‍ വായ്പയുമായി ബന്ധപ്പെ' ബാങ്കിംഗ് രേഖ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. അപേക്ഷകളില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ അഭിപ്രായക്കുറിപ്പ് രേഖപ്പെടുത്തണം. കുടുംബത്തില്‍ ഒരു അപേക്ഷകന്റെ ഒരു വായ്പ മാത്രമേ ഒരു സാമ്പത്തികവര്‍ഷത്തില്‍ പരിഗണിക്കുകയുള്ളൂ. വായ്പ തുക, മുതല്‍, പലിശ, പിഴപലിശ എിവയുള്‍പ്പെടെ ഒരു ലക്ഷത്തില്‍ അധികരിച്ചു വരികയാണെങ്കില്‍ അധികതുക സ്ഥാപനത്തില്‍ അടച്ച് തീര്‍ത്ത് തെളിവ് ഹാജരാക്കുകയാണെങ്കില്‍ മാത്രമെ ആനൂകൂല്യം ലഭിക്കു. സഹകരണ സംഘം, ബാങ്കുകള്‍ അര്‍ഹതയുള്ളവരുടെ പട്ടിക തയ്യാറാക്കി ജൂണ്‍ 30.നകം ആഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നല്‍കണം. അര്‍ഹരായവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."