പുത്തന്‍പള്ളിയില്‍ കാന്തപുരം വിഭാഗത്തിന്റെ അക്രമം: മൂന്നുപേര്‍ക്ക് പരുക്ക്
നടുവണ്ണൂര്‍: കാവുന്തറ പുത്തന്‍പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅക്കു ശേഷം കാന്തപുരം വിഭാഗം നടത്തിയ അക്രമത്തില്‍ സമസ്ത പ്രവര്‍ത്തകരായ മൂന്നുപേര്‍ക്ക് പരുക്കേറ്റു. സലീം പുതിയപറമ്പില്‍, ഇ.എം നൗഷാദ്, സി.കെ ബഷീര്‍ എന്നിവരെ പേരാമ്പ്ര കല്ലോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഖാസിയായ പുത്തന്‍പള്ളി മഹല്ലില്‍ പാരമ്പര്യ മുതവല്ലി ഭരണ സമ്പ്രദായമാണു നിലനില്‍ക്കുന്നത്. ഇപ്പോഴത്തെ മുതവല്ലി കാഞ്ഞിരോട് അമ്മദ് പതിപ്പിച്ച നോട്ടിസ് കാന്തപുരം വിഭാഗം നശിപ്പിക്കുകയായിരുന്നു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സമസ്ത ജില്ലാ സെക്രട്ടറി പി.എം കോയ മുസ്ലിയാര്, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി, അലി തങ്ങള്‍ പാലേരി, ജലീല്‍ ദാരിമി, ഖാസിം നിസാമി, ബാവ ജീറാനി, സി.പി.എ അസീസ് മാസ്റ്റര്‍, സിദ്ദീഖ് ദാരിമി, ഇ.കെ അഹ്മദ് മൗലവി, അഹ്മദ്കുട്ടി ഹാജി, അലി പള്ളിയത്ത്, റഫീഖ് മാസ്റ്റര്‍, ഹാഫിള് ശിഹാബുദ്ദീന് ദാരിമി, മുഹ്യുദ്ദീന്‍ കോയ ദാരിമി, സഹീര്‍ നടുവണ്ണൂര്‍, അഷ്റഫ് പുതിയപ്പുറം, സഫീര്‍ അശ്അരി എന്നിവര്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."