എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കാറുള്ള മനുഷ്യജാലിക ഈവര്‍ഷം കല്‍പ്പറ്റയില്‍ നടത്താന്‍ തീരുമാനിച്ചു.
ഈവര്‍ഷത്തെ മനുഷ്യജാലിക പ്രചാരണത്തിന്റെ ഭാഗമായി 12 മേഖലകളിലും ജാലിക പദയാത്ര സംഘടിപ്പിക്കും. മനുഷ്യജാലികയുമായി ബന്ധപ്പെട്ട് വിവിധ മത സഹോദരങ്ങളെ ഉള്‍പ്പെടുത്തി 160 ശാഖകളില്‍ ഗ്രാമ ജാലിക സംഘടിപ്പിക്കും. 7 മുതല്‍ 14 വരെയുള്ള കാലയളവില്‍ ഗ്രാമജാലിക നടക്കുന്നതാണ്. ജാലികയുടെ പ്രചരണാര്‍ഥം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ 21, 22, 23, 24 തിയതികളില്‍ ക്ലസ്റ്റര്‍ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള രാഷ്ട്ര രക്ഷാ യാത്ര സംഘടിപ്പിക്കും. ജാഥയുടെ സമാപനത്തില്‍ ജാലിക സൗഹൃദ സമ്മേളനങ്ങള്‍ നടത്തപ്പെടും. ഈവര്‍ഷത്തെ ജാലികയില്‍ സഹോദര സമുദായങ്ങളുടെ സഹകരണം ഉറപ്പുവരുത്തി ഇന്ത്യയുടെ സൗഹൃദത്തെ നടത്തുന്നതിനുള്ള ശ്രമങ്ങളാണ് എസ്.കെ.എസ്.എസ്.എഫ് നടത്തുന്നത്. യോഗത്തില്‍ പ്രസിഡന്റ് മുഹിയുദ്ദീന്‍ കുട്ടി യമാനി അധ്യക്ഷനായി. ഷൗക്കത്തലി വെള്ളമുണ്ട, അബൂബക്കര്‍ റഹ്മാനി, നൗഫല്‍ വാകേരി, സാജിദ് മൗലവി, ഖാസിം ദാരിമി പന്തിപ്പൊയില്‍, അബ്ദുല്‍ ലത്തീഫ് വാഫി തരുവണ, നൗഷീര്‍ വാഫി, അബ്ബാസ് വാഫി. ശറഫുദ്ദീന്‍ നിസാമി ശിഹാബ് റിപ്പണ്‍, റഷീദ് വെങ്ങപ്പള്ളി സംസാരിച്ചു. അയ്യൂബ് മാസ്റ്റര്‍ സ്വാഗതവും ഷാഹിദ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."