ചുങ്കത്തറ ടൗണില്‍ കാട്ടാനയിറങ്ങി; പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എടക്കര: കാടിറങ്ങി കിലോമീറ്ററോളം ജനവാസ കേന്ദ്രത്തിലൂടെ നടന്നെത്തിയ ആന ചുങ്കത്തറ ടൗണിനെ വിറപ്പിച്ചു. ആനയ്ക്കു മുന്നില്‍പ്പെട്ട പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ആന നിരവധി വാഹനങ്ങളും തകര്‍ത്തു.
കരിയംമരിയം വനമേഖലയില്‍നിന്നു കൂട്ടംതെറ്റിയെത്തിയ ആനയാണിതെന്നാണ് നിഗമനം. ഇന്നലെ രാവിലെ അഞ്ചോടെ പ്രഭാത നിസ്‌കാരത്തിനെത്തിയവരാണ് ചുങ്കത്തറ പള്ളിവളപ്പില്‍ ആനയെ ആദ്യം കാണുന്നത്. തുടര്‍ന്നു പള്ളി വളപ്പില്‍നിന്നു പുറത്തിറങ്ങിയ ആന തൊട്ടപ്പുറത്തെ സഹകരണ ബാങ്കിനു കീഴിലുള്ള കര്‍ഷക സേവന കേന്ദ്രത്തിന്റെ മതില്‍ തകര്‍ത്തു. ആളുകള്‍ ഓടിക്കൂടിയതോടെ പുഴകടന്നു വനംവകുപ്പിന്റെ തേക്കിന്‍ തോട്ടത്തില്‍ നിലയുറപ്പിച്ചു.
രാത്രി ഏഴോടെ ടൗണിലിറങ്ങിയ കൊമ്പന്‍ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയാ ടാക്കീസ് റോഡ്, മാമ്പൊയില്‍ അങ്ങാടി എന്നിവിടങ്ങളില്‍ ആന ജനവാസ കേന്ദ്രത്തിലൂടെ ഓടിനടന്നു. പൊലിസും വനപാലകരും മുന്നറിയിപ്പുമായി രംഗത്തെത്തിയത് ഏറെ ഉപകാരപ്രദമായി. സി.എന്‍.ജി റോഡ് ക്രോസ് ചെയ്ത കാട്ടിച്ചിറ ഭാഗത്തേക്ക് കടന്നു. രാത്രി ഏറെ വൈകിയും ആനയെ കാടുകയറ്റാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."