HOME
DETAILS

ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രമുഖരെ തഴഞ്ഞു, ചിലരെ ക്ഷണിച്ചു, നോട്ടിസില്‍ പേരുവെച്ചില്ല, പുറത്തായതെങ്ങനെ?

  
backup
January 16 2020 | 11:01 AM

literature-fest-against-writers-issue

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് തുടങ്ങും മുമ്പേ പരാതികളുടെ പൂരം. ഫെസ്റ്റിവലിലേക്ക് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരെ തഴഞ്ഞു. തലമുതിര്‍ന്ന ചിലരെ
ക്ഷണിച്ചശേഷം നോട്ടിസില്‍ പേരുവെക്കാതെ അപമാനിച്ചെന്നാണ് പരാതി. നേരത്തെ ഇസ്ലാം മതം ഉപേക്ഷിച്ചവരെ മാത്രം സംവാദ പരിപാടിയില്‍ പങ്കെടുപ്പിച്ചത് വിവാദമായതോടെ പരിപാടിയില്‍ മാറ്റം വരുത്തിയിരുന്നു. ഇത്തവണ  500 ഓളം എഴുത്തുകാരാണ് വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നത്. ഒന്നോ രണ്ടോ കഥകളെഴുതിയവര്‍ മുതല്‍ തലമുതിര്‍ന്നവര്‍വരെ പരിപാടിയില്‍ അതിഥികളാണ്.

എന്നാല്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ യു.എ ഖാദര്‍, എം.ജി.എസ് നാരായണന്‍, കെ.ഇ.എന്‍ കുഞ്ഞിമുഹമ്മദ്‌, പി.കെ ഗോപി. പി.ആര്‍ നാഥന്‍ തുടങ്ങിയവരൊന്നും ഇതിലെവിടെയും ഉള്‍പ്പെടുന്നില്ല. ഇവരെല്ലാം കോഴിക്കോട്ടുകാരും സാഹിത്യമേഖലയിലെ തലയെടുപ്പുള്ള സാന്നിധ്യങ്ങളുമാണ്. എന്നിട്ടും ഇവരെയൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. മലയാളത്തിലെ തലമുതിര്‍ന്ന ഒരെഴുത്തുകാരനെയാണ് സംഘാടകര്‍ ക്ഷണിച്ചശേഷം നോട്ടിസില്‍ പേരുപോലും വെക്കാതെ അവഗണിച്ചത്.

കോഴിക്കോട് ഇത്തരത്തിലൊരു സാഹിത്യ ഫെസ്റ്റ് നടക്കുമ്പോള്‍ രണ്ടോ മൂന്നോ കഥകളെഴുതിയവര്‍പോലും അതിഥികളാണ്. അരനൂറ്റാണ്ട് കാലം സാഹിത്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിട്ടും തന്നെപോലുള്ളവര്‍ പുറത്തായതെങ്ങനെയെന്നറിയില്ലെന്നാണ് അദ്ദേഹത്തിനോടടുപ്പമുള്ളവര്‍ ചോദിക്കുന്നത്.
എന്നാല്‍ താനത് അന്വേഷിക്കാന്‍ പോകുന്നില്ല. അതിന്റെ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.


സംഘാടകരിലെ ചിലരുടെ താത്പര്യങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. അല്ലാതെ സംവാദമല്ല പ്രധാന അജന്‍ഡയെന്നും മറ്റൊരെഴുത്തുകാരന്‍ പ്രതികരിച്ചു. എം.ടി വാസുദേവന്‍ നായരും ഇത്തവണ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നില്ല. അഞ്ചുവേദികളില്‍ നാലു ദിവസങ്ങളിലായി നൂറുകണക്കിനു സെഷനുകളിലായാണ് പരിപാടി നടക്കുന്നത്. വിഷയസ്വീകാര്യതയിലും സംഘാടനത്തിലും കല്ലുകടിയോടെയാണ് ഇത്തവണ കേരള ഫെസ്റ്റിനു തുടക്കമാകുന്നത്.

മലബാര്‍ കലാപം കര്‍ഷക സമരമോ വര്‍ഗീയ കലാപമോ എന്നതാണ് ഒരു സെഷന്‍. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു മലബാര്‍ സമരമെന്നും
 അതില്‍ പങ്കെടുത്തവരെല്ലാം സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങിയിട്ടുമുണ്ട്. ഇതൊന്നും അറിയാഞ്ഞിട്ടല്ല, എന്നിട്ടും സംഘ് പരിവാറിനെ സഹായിക്കാനല്ലാതെ മറ്റെന്തിനാണ് ഇത്തരത്തിലൊരു സെഷന്‍ എന്നതാണ് ഉയരുന്ന ചോദ്യം.

സംഘ്പരിവാറിന് വളമിട്ടുകൊടുക്കാനുള്ള വിഷയങ്ങള്‍ വേറെയുമുണ്ട്. മാവോയിസവും ഇസ്‌ലാമിസവും, മതജീവിതത്തില്‍ നിന്ന് മതരഹിത ജീവിതത്തിലേക്ക്' തുടങ്ങിയവ ചില ഉദാഹരണങ്ങള്‍. ഭരണഘടന: എഴുപത് വര്‍ഷത്തെ പൗരജീവിതത്തെക്കുറിച്ചുള്ള സെഷനില്‍ മുഖ്യാതിഥി ശബരിമല യുവതീ പ്രവേശനത്തിലൂടെ രംഗത്തുവന്ന ബിന്ധു അമ്മിണിയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ദുര്‍ബലമായ വിഷയങ്ങളാണ് ഫെസ്റ്റിവലില്‍ ചര്‍ച്ച ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago