വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല, ഗവര്‍ണറും സര്‍ക്കാരും വീണ്ടും തുറന്ന യുദ്ധത്തിന്: ഗവര്‍ണറെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും എല്‍.ഡിഎഫും
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാത്ത ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാരും എല്‍.ഡി.എഫും. ഗവര്‍ണറുടെ നടപടി പദവിക്കു നിരക്കുന്നതല്ലെന്നും പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും എല്‍.ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുടെ നടപടിക്കെതിരേ രംഗത്തുവന്നു. നിയമസഭക്കുമേല്‍ റസിഡന്റുമാരില്ലെന്നകാര്യം ഓര്‍ക്കുന്നത് നന്നാകുമെന്ന് അദ്ദേഹം ഗവര്‍ണറെ ഓര്‍മിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപ്പിച്ചത് അറിഞ്ഞില്ലെന്നായിരുന്നു ഗവര്‍ണറുടെ പരാതി. താന്‍ വെറും ഒരു റബര്‍ സ്റ്റാമ്പല്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ അറിയണമെന്ന മുന്നറിയിപ്പും ഗവര്‍ണര്‍ നല്‍കിയിരുന്നു. ഇതെല്ലാം സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇരുവരും അഭിപ്രായ ഭിന്നത കൂടുതല്‍ ശക്തമാകുന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നുമാണ് വ്യക്തമാകുന്നത്.
മന്ത്രി എ.സി മൊയ്തീന്‍ നേരിട്ടും രണ്ട് തവണ രേഖാമൂലവും നല്‍കിയ വിശദീകരണം തള്ളിയായിരുന്നു വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ എതിര്‍ത്തത്. ഭിന്നത പരസ്യമാക്കി ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലുമെത്തി. ഇതോടെ അസാധാരണമായ പ്രതിസന്ധിയാണ് സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നത്. ഇതിനെ മറികടക്കാനായി സര്‍ക്കാര്‍ നിയമോപദേശം തേടുകയായിരുന്നു. നിയമസഭയില്‍ ബില്‍ കൊണ്ടു വന്ന് ഗവര്‍ണറുടെ നടപടിയെ മറികടക്കാനാണ് ഇനി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടില്ലെങ്കിലും ബില്‍ കൊണ്ടുവരാമെന്നാണ് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സ് തിരിച്ചയക്കാത്ത സാഹചര്യത്തില്‍ സഭയില്‍ ബില്‍ കൊണ്ടുവരാനാകുമോ എന്നതായിരുന്നു ഉണ്ടായിരുന്ന പ്രധാന പ്രശ്‌നം. പക്ഷെ അതില്‍ നിയമപരമായ തടസം ഒന്നും ഇല്ലെന്നാണ് എ.ജിയുടെ ഉപദേശം . നിയമസഭയിലെ ഭൂരിപക്ഷം അന്‍ുസരിച്ച് സര്‍ക്കാറിന് ബില്‍ പാസാക്കി എടുക്കുകയും ചെയ്യാം.
അതേ സമയം ബില്ലിന്മേലും ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. ബില്‍ സഭ പാസാക്കിയാലും നിയമമാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിട്ടേ മതിയാകു. ബില്‍ വീണ്ടും വേണമെങ്കില്‍ തിരിച്ചയക്കുകയോ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി രാഷ്ട്രപത്രിയുടെ പരിഗണനക്ക് അയക്കുകയോ ചെയ്യാനും ഗവര്‍ണര്‍ക്ക് കഴിഞ്ഞേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."