HOME
DETAILS
MAL
'കേരളത്തിലെ സര്‍ക്കാര്‍ ജനവികാരം അടിച്ചമര്‍ത്തുന്നു'; അക്രമികളെ ന്യായീകരിക്കുന്ന നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
backup
January 06 2019 | 15:01 PM
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ അക്രമികളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഭരണകൂടം ജനവികാരം അടിച്ചമര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി ആപ്പിലൂടെ സംവദിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി കേരള സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ കേരളത്തില്‍ ആക്രമിക്കപ്പെടുന്നു. വി. മുരളീധരന് എം.പിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. എന്നാല്‍ ബി.ജെ.പിയുടെ തേരോട്ടത്തെ തടയാന്‍ ആക്രമണങ്ങള്‍ക്ക് കഴിയില്ലെന്നും മോദി പറഞ്ഞു.
ത്രിപുരയില്‍ പൂജ്യത്തില്‍ നിന്നാണ് ബി.ജെ.പി അധികാരം പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."