നടിയെ ആക്രമിച്ച സംഭവം: പിടിയിലായ ഒരു പ്രതി ആര്‍.എസ്.എസുകാരനെന്നു കോടിയേരി
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ കൊട്ടേഷന്‍ എടുത്തവരും കൊടുത്തവരും ശിക്ഷിക്കപ്പെടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി
ബാലകൃഷ്ണന്‍. കൊച്ചി വൈറ്റിലയില്‍ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഭവം നടന്ന് അധികം താമസിയാതെ തന്നെ പ്രതികളെയെല്ലാം തിരിച്ചറിയാന്‍ സാധിച്ചത് അന്വേഷണത്തിന്റെ വിജയമാണ്. സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തണ്ട കാര്യമില്ല. സംഭത്തിന് ഉത്തരവാദികള്‍ ആരായാലും ഏത് പാര്‍ട്ടിക്കാരനായാലും ശിക്ഷിക്കപ്പെടും.
എല്‍.ഡി.എഫ് ഭരണകാലത്ത് സ്ത്രീകളുടെ സുരക്ഷക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്. ഇടതു സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ട് മാത്രമാണ് നടി പരാതി നല്‍കാന്‍ ധൈര്യപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.
കൊട്ടേഷന്‍ ഗുണ്ടാ സംഘങ്ങളാണ് ഇതിനു പിന്നില്‍. അതിനാല്‍ സംസ്ഥാനത്ത് ഗുണ്ടകളെയും കൊട്ടേഷന്‍ സംഘങ്ങളെയും അമര്‍ച്ചചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. കേസന്വേഷണം വഴിതെറ്റിക്കാനുള്ള ഗൂഡ ശ്രമമാണ് ബി.ജെ.പി നടത്തുന്നത് കൊട്ടേഷന്‍ കേസില്‍ പിടിയിലായ ഒരു പ്രതി ആര്‍.എസ്.എസുകാരനായതിനാലാണ് ബി.ജെ.പി കേസ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
നടിയെ അക്രമിച്ചതുംമായി ബന്ധപ്പെട്ട് തങ്ങളെ ചെളിവാരിയെറിയാന്‍ ചിലര്‍ ശ്രമിക്കുന്നതായി ചടങ്ങില്‍ പങ്കെടുത്ത നടി കെ.പി.എസ്.സി ലളിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."