തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം
തിരുവനന്തപുരം:ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന പതിനൊന്ന് തദ്ദേശ വാര്‍ഡുകളില്‍ ഏഴിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചു. കേരള കോണ്‍ഗ്രസ് (എം) ഒരു വാര്‍ഡിലും വിജയിച്ചതായി തെരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലായി ഏഴു വാര്‍ഡുകളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിലെ പെരിങ്ങള്ളൂര്‍ വാര്‍ഡ് (ജോര്‍ജ് എം ഫിലിപ്പ് ഭൂരിപക്ഷം-40), തൃശൂര്‍ കോര്‍പറേഷനിലെ മിഷന് ക്വാര്‍ട്ടേഴ്സ് വാര്‍ഡ് (ജോര്‍ജ് ചാണ്ടി-986), വയനാട് പനമരം ബ്ലോക്ക് പഞ്ചായത്തിലെ പാക്കം വാര്‍ഡ് (മണി ഇല്ല്യാമ്പത്ത്-97) എന്നിവ യു.ഡി.എഫ് നേടി.
പനവൂര്‍ ഗ്രാമപഞ്ചായത്തിലെ മിന്നിലം വാര്‍ഡില്‍ ബി.സുലോചന (256), കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ വാര്‍ഡില്‍ മന്‍സൂര്‍ ഐ (163), പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ നെയ്ത്തുശാലപ്പടി വാര്‍ഡില്‍ സാജു ജോര്‍ജ് (97), വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാടാനപ്പള്ളി വെസ്റ്റ് വാര്‍ഡില്‍ സി.വി.ആനന്ദന് (250), അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ തെക്കേക്കര വാര്‍ഡില്‍ സുനിത ഷാജു (117), പുത്തന്‍ ചിറ ഗ്രാമപഞ്ചായത്തിലെ പിണ്ടാണി വാര്‍ഡില്‍ മഹേഷ് (13), അരീക്കോട് ഗ്രാമപഞ്ചായത്തിലെ താഴത്തങ്ങാടി വാര്‍ഡില്‍ കെ. രതീഷ് (144) എന്നിവരാണ് വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍.
കോട്ടയത്തെ പെരിങ്ങള്ളൂര്‍ എല്‍.ഡി. എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍, മൂന്നിലവ് യു.ഡി.എഫില്‍ നിന്നും ജോയി ജോസഫ് അമ്മിയാനിക്കല്‍ കേരള കോണ്‍ഗ്രസ് (എം) 50 വോട്ടുകളുടെ ഭൂരിപക്ഷത്തിനും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."