HOME
DETAILS
MAL
നഴ്സിങ് പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
backup
February 22 2017 | 19:02 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ നഴ്സിങ് ഉദ്യോഗസ്ഥര്‍ക്കുള്ള (ജനറല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് നഴ്സ്) 2017ലെ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡവും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസുകളിലും ആരോഗ്യ കേരളം www.dhs.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്. ആരോഗ്യ വകുപ്പ് സെക്രട്ടറി ചെയര്‍മാനായ സമിതിയാണ് അവാര്‍ഡിന് അര്‍ഹരെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതം മാര്‍ച്ച് 31ന് വൈകിട്ട് അഞ്ചിന് മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ (നഴ്സിംഗ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."