ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂനിയന്റെ രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. പത്രം, പാല്‍, ആശുപത്രി, ടൂറിസം മേഖലകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ തടയുകയോ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ ചെയ്യില്ല. അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് അവസരമൊരുക്കുമെന്നും സംയുക്ത സമരസമിതി സെക്രട്ടറി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകള്‍ പിക്കറ്റ് ചെയ്യും. മോട്ടോര്‍ മേഖലയും, ബാങ്കിങ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, യു.ടി.യു.സി, എച്ച്.എം.എസ്, കെ.ടി.യു.സി, സേവ, ടി.യു.സി.ഐ, എ.ഐ.യു.ടി.യു.സി, കെ.ടി.യു.സി(എം), ഐ.എന്‍.എല്‍.സി, എന്‍.ടി.യു.ഐ, എച്ച്.എം.കെ.പി, എ.ഐ.സി.ടി.യു, എന്‍.എല്‍.സി, കെ.ടി.യു.സി(ബി), കെ.ടി.യു.സി(ജെ), ടി.യു.സി.സി എന്നീ തൊഴിലാളി സംഘടനകളാണ് കേരളത്തില്‍ പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."