അബുദാബി കാസറഗോഡ് ജില്ല എസ് കെ എസ് എസ് എഫിന് പുതിയ സാരഥികൾ
അബുദാബി: അബുദാബി കാസറഗോഡ് ജില്ല എസ് കെ എസ് എസ് എഫ് വാർഷിക ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക്ക് സെൻറർ ഹാളിൽ പ്രസിഡന്റ് ഷരീഫ് പള്ളത്തടുക്കയുടെ അദ്ധ്യക്ഷതയിൽ ചേർന്നു, യു എ ഇ നാഷണൽ കമ്മിറ്റി ട്രഷറർ അഡ്വക്കേറ്റ് ഷറഫുദ്ദീൻ ഉൽഘാടനം ചെയ്തു., ജനറൽ സെക്രട്ടറി ഇസ്മായിൽ ഉദിനൂർ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു, ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, മുജീബ് മൊഗ്രാൽ, അബ്ദുൾ റഹ്മാൻ പൊവ്വൽ, പി.കെ.അഹ്മദ് , സിദ്ദീഖ് ഹുദവി, ഷമീർ ബ്ലാർകോസ്, സെഡ് എ മൊഗ്രാൽ, കമാൽ മല്ലം, സത്താർ കുന്നകൈ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളായി പ്രസിഡന്റ് കമാൽ മല്ലം, ജനറൽ സെക്രട്ടറി സത്താർ കുന്നകൈ, ട്രഷ്റർ ഫൈസൽ സിത്താങ്കോളി, വർക്കിഗ് സെക്രട്ടറി മൊയ്തീൻ യൂസഫ് പാറപ്പളി , എന്നിവരേയും വൈസ് പ്രസിഡന്റുമാരായി ഇബ്രാഹിം ബെളിഞ്ചം, അബ്ദുശ റഹ്മാൻ പടന്നക്കാട്, അബുബക്കർ തുരുത്തി, പി.കെ.അഷ്റഫ് പള്ളങ്കോട്, എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി ഉസ്മാൻ ബെള്ളിപ്പാടി, ഹൈദർ നീലേശ്വരം, ഷക്കീർ കമ്പാർ, അനസ് പള്ളത്തട്ക്ക എന്നിവരേയും തെരെഞ്ഞെടുത്തു. എസ് കെ എസ് എസ് എഫ് യു എ ഇ നാഷണൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൾ റഹ്മാൻ തങ്ങൾ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."