HOME
DETAILS
MAL
സര്‍ക്കാര്‍ ഓഫിസുകളില്‍ ശുചീകരണ യജ്ഞം 13 മുതല്‍
backup
June 10 2016 | 21:06 PM
കാസര്‍കോട്: സ്വഛ് ഭാരത് മിഷന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന് അറിയിച്ചു. 13 മുതല്‍ രണ്ടാഴ്ചക്കാലമാണ് ശുചീകരണ യജ്ഞം. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ 13നു രാവിലെ സ്വഛതാ പ്രതിജ്ഞയെടുക്കും. സര്‍ക്കാര്‍ ഓഫിസുകളിലെ വേസ്റ്റ് മാനേജ്മെന്റ് ഉറപ്പുവരുത്തും. മാലിന്യ നിര്‍മാര്‍ജ്ജനം നടപ്പാക്കുന്നതിനും എല്ലാ സര്‍ക്കാര്‍ ഓഫിസുകളും അതിന്റെ പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്നതിനും നടപടി സ്വീകരിക്കും. ഓഫിസ് പരിസരത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും സാനിറ്ററി സൗകര്യങ്ങള്‍ പരിശോധിക്കുകയും വൃത്തിയാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."