വെളുത്തമ്പുവിനു ജില്ലയുടെ വികാരനിര്‍ഭരമായ അന്ത്യാജ്ഞലി
കാസര്‍കോട്: ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ കാരണവരായ കെ വെളുത്തമ്പുവിന് ജില്ലാ ആസ്ഥാനമായ കാസര്‍കോട് വികാരനിര്‍ഭരമായി വിട നല്‍കി. കാസര്‍കോട് നഗരമധ്യത്തില്‍ രണ്ടിടത്തായി മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുക്കണക്കിന് പേരാണ് അതിരാവിലെ തന്നെ രണ്ടിടത്തേക്കും ഒഴുകിയെത്തിയത്.
57 വര്‍ഷക്കാലം പൊതുരംഗത്ത് നിറഞ്ഞുനിന്ന വെളുത്തമ്പുവിന്റെ വിയോഗം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്. നിലവിലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍ അഡ്വ.സി.കെ ശ്രീധരന് മുമ്പ് നിരവധി വര്‍ഷക്കാലം കാസര്‍കോട് ഡി.സി.സിയുടെ പ്രസിഡന്റായിരുന്നു കെ വെളുത്തമ്പു. ജില്ലാ ബേങ്കിന്റെ ഭരണസാരഥ്യമടക്കം നിരവധി ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു.
ഇന്നലെ രാവിലെ മംഗളുരിവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാസര്‍കോട് എത്തിച്ച വെളുത്തമ്പുവിന്റെ മൃതദേഹം രാവിലെ 10ന് കാസര്‍കോട് ജില്ലാ ബേങ്ക് അങ്കണത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുക്കണക്കിനാള്‍ക്കാരാണ് ഇവിടെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. തുടര്‍ന്നു കാസര്‍കോട് ഡി.സി.സി ഓഫിസിലും മൃതദേഹം പൊതുദര്‍ശത്തിനു വച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, എം.എല്‍.എമാരായ പി.പി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എയും യു.ഡി.എഫ് ചെയര്‍മാനുമായ ചെര്‍ക്കളം അബ്ദുള്ള, ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഓഫിസിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12.30 ഓടെ ഡി.സി.സി ഓഫിസില്‍ നിന്നാരംഭിച്ച വിലാപയാത്രയെ കാത്ത് വഴിനീളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിന്നിരുന്നു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലും തുടര്‍ന്ന് നീലേശ്വരത്തും പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
നീലേശ്വരംമാര്‍ക്കറ്റ് ജങ്ഷനില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നൂറുകണക്കിനു പേര്‍ അന്ത്യാഞ്ജലികളര്‍പ്പിച്ചു.
നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി ഗൗരി, ഭരണ, പ്രതിപക്ഷ കൗണ്‍സലര്‍മാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി രാമചന്ദ്രന്‍ തുടങ്ങി നിരവധിപേര്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു.
വൈകുന്നേരം തൃക്കരിപ്പൂരില്‍ പൊതുദര്‍ശനത്തിനു വച്ചതിനു ശേഷം അഞ്ചോടെ വെള്ളാപ്പിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ സി കൃഷ്ണന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജനതദള്‍ യു സംസ്ഥാന സീനിയര്‍ വൈസ്പ്രസിഡന്റ് പി കോരന്‍, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, സി.പി.ഐ നേതാവ് പി.എ നായര്‍, വി.കെ രവീന്ദ്രന്‍ (സി.എം.പി), കെ ജനാര്‍ദനന്‍, സി ബാലന്‍ തുടങ്ങിയവര്‍ പരേതന്റെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വൈകീട്ട് തൃക്കരിപ്പൂര്‍ ടൗണില്‍ മൗനജാഥയും സര്‍വകക്ഷി അനുശോചനയോഗവും ചേര്‍ന്നു.
ജില്ലയിലെ കോണ്‍ഗ്രസിന്റെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."