ബോക്കോഹറമിന്റെ വാര്‍ത്ത; മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
അബുജ: വിമത സായുധ വിഭാഗമായ ബോക്കോഹറമിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനു നൈജീരിയയില്‍ പത്രത്തിനെതിരേ നടപടി. പത്രത്തിന്റെ ഓഫിസില്‍ റെയ്ഡ് നടത്തിയ സുരക്ഷാ സേന രണ്ടു മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രഹസ്യാന്വേഷണ വിഭാഗം, സിവില്‍ ഡിഫന്‍സ് പാരാമിലിട്ടറി, സൈന്യം എന്നിവയുടെ ഉദ്യോഗസ്ഥരാണ് വടക്ക് മെദുഗുരി ടൗണിലുള്ള ഡെയ്ലി ട്രസ്റ്റ് പത്രത്തിന്റെ ഓഫിസില്‍ റെയ്ഡ് നടത്തിയത്. പത്രത്തിന്റെ വടക്കുകിഴക്കന്‍ റീജ്യനല്‍ എഡിറ്റര്‍ ഉസ്മാന് അബൂബക്കര്‍, ലേഖകന്‍ ഇബ്രാഹിം സവാബ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ബോക്കോഹറം പിടിച്ചെടുത്ത ബാഗ ടൗണിനെക്കുറിച്ചു കഴിഞ്ഞ ദിവസം പത്രം കവര്‍ സ്റ്റോറി ചെയ്തിരുന്നു. ബാഗ തിരിച്ചുപിടിക്കാന്‍ സൈന്യം ഒരുങ്ങുന്നതു സംബന്ധിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഹംസ ഇദ്രീസ് എന്ന ലേഖകനെ അന്വേഷിച്ചെത്തിയ സംഘം, അദ്ദേഹത്തെ കണ്ടെത്താതിരുന്നതോടെ മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നു പത്രം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."