HOME
DETAILS

അന്തരീക്ഷ മലിനീകരണം രോഗികളെ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍

  
backup
February 22 2017 | 21:02 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf

കല്‍പ്പറ്റ: വയനാട്ടിലെ ചെമ്പ്ര, ബാണാസുരന്‍കോട്ടമലകളിലും ജില്ലയോടു ചേര്‍ന്നുകിടക്കുന്ന ബന്ദിപ്പുര ദേശീയോദ്യാനത്തിലെ കല്‍ക്കരയിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ അന്തരീക്ഷം മലിനമായത് പലതരം രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. വനത്തിലുണ്ടാകുന്ന അഗ്നിബാധ പൊടിപടലങ്ങള്‍ക്കു പുറമേ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈസ്, അമോണിയ എന്നിവ വന്‍തോതില്‍ അന്തരീക്ഷത്തില്‍ കലരുന്നതിനു കാരണമാകും. ഇതേത്തുടര്‍ന്നു സംഭവിക്കുന്ന വായു മലിനീകരണം പരിസരപ്രദേശങ്ങളിലെ ആളുകളില്‍ തലകറക്കം, തലവേദന, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് വഴിയൊരുക്കമെന്ന് ബെംഗളൂരു നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ സി.കെ വിഷ്ണുദാസ് പറഞ്ഞു. വിഷലിപ്തമായ വായു ശ്വസിക്കുന്നത് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെയും അപകടകരമായവിധം ബാധിക്കും.
തീപ്പിടിത്തം ഉണ്ടായ വനമേഖലകളോടു ചേര്‍ന്നുള്ള ആതുരാലയങ്ങളില്‍ പനിക്കും തലവേദനയ്ക്കും ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി വിഷ്ണുദാസ് പറഞ്ഞു. വായു മലീനീകരണം കുട്ടികളിലാണ് വേഗത്തില്‍ കടന്നാക്രമണം നടത്തുന്നത്. കാട്ടിലെ അഗ്നിബാധ ജൈവവൈവിധ്യത്തിന്റെ വന്‍തോതിലുള്ള നാശത്തിനും ഇടയാക്കിയിരിക്കയാണ്. കല്‍ക്കരയിലെ തീപ്പിടിത്തം പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും അടക്കം സഹസ്രക്കണക്കിനു വന്യജീവികളുടെ ആവാസവ്യവസ്ഥയാണ് തകര്‍ത്തത്. ഉയര്‍ന്നും അധികം ദൂരത്തിലും പറക്കാന്‍ കഴിയാത്ത മയിലും കാട്ടുകോഴിയും അടക്കം പക്ഷികള്‍, മുയലും പന്നിയും മാനും കുരങ്ങും ഉള്‍പ്പെടെ ചെറുമൃഗങ്ങള്‍, ഓന്ത്, അരണ, പാമ്പ് തുടങ്ങിയ ഉരഗങ്ങള്‍, ശലഭങ്ങള്‍, തവളകള്‍ തുടങ്ങിയവ കൂട്ടത്തോടെ വെണ്ണീറായെന്നാണ് പരിസ്ഥിതി രംഗത്തുള്ളവരുടെ അനുമാനം. ചെമ്പ്രമലയില്‍ ഉണ്ടായ തീപ്പിടിത്തം ബാണാസുരന്‍ ചിലപ്പന്‍ എന്ന അപൂര്‍വയിനം പക്ഷികളുടെ ആവാസവ്യവസ്ഥയാണ് ഇല്ലാതാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago