മികവ് തെളിയിക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് സ്ത്രീ സംവരണം ആവശ്യമായിരുന്നില്ല: ഗഡ്കരി
നാഗ്പൂര്‍: അമിത്ഷാ-മോദി കൂട്ടുകെട്ടിനെ പരോക്ഷമായി വിമര്‍ശിക്കുന്ന കേന്ദ്ര ഉപരിതല -ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തികൊണ്ടു നടത്തിയ പരാമര്‍ശം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു.
ഇന്നലെ നാഗ്പൂരില്‍ നടന്ന വനിതാ സ്വയം സഹായ സംഘത്തിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇന്ദിരാഗാന്ധിയെ പുകഴ്ത്തിയത്.
മികവ് തെളിയിക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് സ്ത്രീ സംവരണം ആവശ്യമായി വന്നിരുന്നില്ലെന്ന് ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസിലെ പുരുഷന്മാരായ നേതാക്കളേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ ഇന്ദിരാ ഗാന്ധിക്കു കഴിഞ്ഞു. സംവരണം ഉള്ളതുകൊണ്ടല്ല ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണത്തിന് താന്‍ എതിരല്ല. എന്നാല്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് എതിരാണ്.
ഏതെങ്കിലും സംവരണത്തിന്റെ അടിസ്ഥാനത്തില്‍ വന്നവരല്ല കേന്ദ്രമന്ത്രി സുഷമാ സ്വരാജ്, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്, മുന്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ എന്നിവര്‍. ഭാഷ, ജാതി, മതം തുടങ്ങിയവയുടെ പേരില്‍ ഉയര്‍ത്തിക്കാണിക്കുന്ന രീതി ശരിയല്ലെന്നും ഗഡ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."