HOME
DETAILS

കൂടത്തായി സിലി വധക്കേസിലും കുറ്റപത്രം സമര്‍പ്പിച്ചു കേസില്‍ 165 സാക്ഷികള്‍, സിലിയെ കൊലപ്പെടുത്തുന്ന കാര്യം ഭര്‍ത്താവ് ഷാജു അറിഞ്ഞിരുന്നില്ല

  
backup
January 18 2020 | 03:01 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2

 

 

വടകര: കൂടത്തായി കൊലക്കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യ പ്രതി ജോളി ജോസഫിന്റെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയെന്ന കേസിന്റെ കുറ്റപത്രമാണ് ഇന്നലെ താമരശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 165 സാക്ഷികളാണ് ഈ കേസിലുള്ളത്. 1200 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രി രേഖകളടക്കം 92 രേഖകളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചതായും എസ്.പി പറഞ്ഞു. സിലിയെ ചികിത്സിച്ച ആറ് ഡോക്ടര്‍മാര്‍ ഇതില്‍ സാക്ഷികളായുണ്ട്. ജോളി, എം.എസ് മാത്യു, സ്വര്‍ണ പണിക്കാരന്‍ പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍.
താമരശേരിയിലെ ക്ലിനിക്കില്‍വച്ച് സിലിക്ക് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കുകയും വെള്ളം ചോദിച്ചപ്പോള്‍ സയനൈഡ് കലര്‍ത്തിയ വെള്ളം നല്‍കുകയുമായിരുന്നു. അമ്മ തളര്‍ന്നു വീണത് സിലിയുടെ കുട്ടി കണ്ടപ്പോള്‍ ഐസ്‌ക്രീം വാങ്ങാന്‍ പണം നല്‍കി ജോളി പുറത്തേക്ക് വിടുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു. സിലിയെ എളുപ്പം ആശുപത്രിയിലെത്തിക്കുന്നതിന് പകരം വളഞ്ഞ വഴിയിലൂടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും എസ്.പി വ്യക്തമാക്കി. ഐസ്‌ക്രീം വാങ്ങാന്‍ പോകുന്നതിനിടെ സംശയം തോന്നി തിരികെ വന്നപ്പോള്‍ സിലി കുഴഞ്ഞുവീഴുന്നത് കണ്ടതായും മകന്റെ മൊഴിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇല്ലെങ്കിലും നൂറ് ശതമാനം വ്യക്തമായ തെളിവോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും എസ്.പി പറഞ്ഞു.
സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ് എന്നിവരുടെ മൊഴികളും നിര്‍ണായകമാണ്. സിലിയെ നേരത്തെയും വധിക്കാന്‍ ശ്രമിച്ചിരുന്നതായി തെളിവുണ്ടെന്നും ആദ്യ ശ്രമത്തില്‍ വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും പറയുന്നു. അന്വേഷണം നടന്നിരുന്നെങ്കില്‍ പിന്നീടുള്ള മരണം ഒഴിവാക്കാമായിരുന്നെന്ന് എസ്.പി പറഞ്ഞു.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു ജോളിയുടെ പ്രവര്‍ത്തനമെന്നും അതിനാണ് തൊട്ടടുത്ത് ചികിത്സ ലഭിക്കുമായിരുന്നിട്ടും 12 കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും എസ്.പി പറഞ്ഞു.
ഷാജുവിനെ ഭര്‍ത്താവായി കിട്ടുക എന്ന ഉദ്ദേശ്യമായിരുന്നു ജോളിക്ക്. അതിനായി സിലിയെ ഒഴിവാക്കാന്‍ ജോളി പല വഴികളും സ്വീകരിച്ചിരുന്നു. സിലിയെ കൊലപ്പെടുത്തുന്ന കാര്യം ഭര്‍ത്താവ് ഷാജുവിന് അറിയില്ലായിരുന്നെന്നും എസ്.പി പറഞ്ഞു. 2016 ജനുവരി 11നാണ് സിലി മരിച്ചത്.
കൂടത്തായി കേസില്‍ ആദ്യ കുറ്റപത്രം ജനുവരി ഒന്നിനാണ് സമര്‍പ്പിച്ചത്. ജോളിയുടെ ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയെന്ന കേസിലായിരുന്ന അത്. മറ്റ് കേസുകളുടെ കുറ്റ പത്രം ഉടനെ സമര്‍പ്പിക്കുമെന്നും എസ്.പി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  22 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  22 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  22 days ago