ഓലമേയല്‍ മല്‍സരമൊരുക്കി പരിസ്ഥിതി ക്ലബ് മേള
മട്ടാഞ്ചേരി: ഗ്രാമീണാന്തരീക്ഷത്തില്‍ പച്ച ഓല മേയല്‍ മത്സരവും പ്രകൃതി ഭക്ഷണവും വിത്ത് വിതരണവും സ്‌കൂളുകള്‍ക്ക് പമ്പ് സെറ്റ് വിതരണം നടത്തി ജില്ലാതല സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് മേളയൊരുക്കി.
അമരാവതി സര്‍ക്കാര്‍ സ്‌കുളിലാണ് അധ്യാപകവിദ്യാര്‍ഥികളില്‍ പരിസ്ഥിതി ബോധമുണര്‍ത്തി മേള അരങ്ങേറിയത്.മേളയോടനുബന്ധിച്ച് നടന്ന ഓലമേയല്‍ മത്സരത്തില്‍ ഡപ്യുട്ടി ഡയറക്ടര്‍ സി.എ.സന്തോഷ്. ഡി.പി.ഒ. ശ്രീ കല,മട്ടാഞ്ചേരി എ.ഇ.ഒ കെ.എ. വഹീദ ,ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം.സുബൈര്‍ എന്നിവര്‍ കുടി പങ്കെടുത്തപ്പോള്‍ കുട്ടികള്‍ക്ക് വേറിട്ട കാഴ്ചയായി മാറി. ജില്ലയിലെ വിവിധ സ്‌കുളുകളില്‍ നിന്നായി ഇരുന്നുറിലെറെ പേര്‍ പങ്കെടുത്തു.. കൃഷി അവാര്‍ഡ് ജേതാവ് നാസര്‍ മഠത്തിപ്പറമ്പില്‍ ക്ലാസ്സ് എടുത്തു. ഓലമേയല്‍ മത്സരത്തില്‍ സുഗന്ധി ഒന്നും അനിത സിസ്റ്റര്‍ ജാന്‍സി എന്നിവര്‍ രണ്ടും സ്ഥാനവും നേടി പ്രൊഫ: കെ.വി.തോമസ്സ് എം.പി.മേള ഉല്‍ഘാടനം ചെയ്തു.ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിജോസി അധ്യക്ഷത വഹിച്ചു.നഗരസഭാംഗം ബെനഡിക്റ്റ് ഫെര്‍ണാണ്ടസസ്,കെ.വര്‍ഗീസ് ജോര്‍ജ്ജ്,പി.എം.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."