വിദ്യാര്‍ഥിയെ എസ്.ഐ അസഭ്യ വാക്കുകള്‍ ചേര്‍ത്ത് ശകാരിച്ചതായി എം.എല്‍.എ
നെടുമ്പാശ്ശേരി:ലൈസന്‍സില്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് പിടികൂടിയ വിദ്യാര്‍ഥിയെ എസ്.ഐ അസഭ്യ വാക്കുകള്‍ ചേര്‍ത്ത് ശകാരിച്ചതായി എം.എല്‍.എയുടെ പരാതി.ചെങ്ങമനാട് എസ്.ഐ ഗോപകുമാറിനെതിരെ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്താണ് റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്.കഴിഞ്ഞ ശനിയാഴ്ച്ചയാണ് ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് വിദ്യാര്‍ഥിയെ പൊലീസ് പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിന്റെ ആര്.സി ഉടമയുമായി വരാനാവശ്യപ്പെട്ട് വിദ്യാര്‍ഥിയെ വിട്ടയച്ചു. തുടര്‍ന്ന് പിതാവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് എസ്.ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതെന്നാണ് പരാതി.വിവരമറിഞ്ഞ് എസ്.ഐ.യെ ഫോണില്‍ ബന്ധപ്പെട്ട തന്നോടും ധിക്കാരപരമായാണ് എസ്.ഐ സംസാരിച്ചതെന്നാണ് എം.എല്‍.എയുടെ പരാതി.എന്നാല്‍ കുട്ടികളോട് താന്‍ മോശമായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്ന് എസ്.ഐ ഗോപകുമാര്‍ പറഞ്ഞു.മൂന്ന് കുട്ടികള്‍ സഞ്ചരിച്ച വാഹനമാണ് താന്‍ കസ്റ്റഡിയിലെടുത്തത്.കുട്ടികളായാതിനാല് വാഹനത്തിന്റെ ഉടമയുമായി സ്റ്റേഷനില്‍ എത്താനും പറഞ്ഞു. സ്റ്റേഷനിലെത്തിയ ഇവരെ താക്കീത് നല്കി വിട്ടയക്കുക മാത്രമാണ് ചെയ്തതെന്നും എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."