കൊയിലാണ്ടിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്നു
കൊയിലാണ്ടി: ബി.ജെ.പി പ്രവര്‍ത്തകന്‍ വിയ്യൂരിലെ കൊയിലെരി അതുലിന്റെ വീട് സ്റ്റീല്‍ ബോംബെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ വൈ. പ്രസിഡന്റ് ടി.കെ പത്മനാഭന്‍, വി.കെ ഉണ്ണികൃഷ്ണന്‍, വായനാരി വിനോദ്, വി.കെ ജയന്‍, വി.കെ മുകുന്ദന്‍, അഖില്‍ പന്തലായനി തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
വനിതാ മതില്‍ സംഘടിപ്പിച്ചതിലൂടെ ഒറ്റപ്പെട്ട സി.പി.എം സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. കോഴിക്കോട് ക്ഷേത്രത്തിനെതിരേയും, പേരാമ്പ്ര മുസ്‌ലിം പള്ളിക്കെതിരേയും, അക്രമങ്ങള്‍ നടത്തി നാട്ടില്‍ വ്യാപകമായി കലാപം ഉണ്ടാക്കാന്‍ സി.പി.എം നടത്തുന്ന ഹീനമായ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ പോലും, സംഘര്‍ഷമില്ലാത്ത കൊയിലാണ്ടിയില്‍ തുടര്‍ച്ചയായി ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിക്കുകയും, വാഹനങ്ങളും വീടുകളും തകര്‍ക്കുകയും, ചെയ്യുന്ന സി.പി.എം പ്രദേശത്ത് അരാജകത്വം സൃഷ്ടിക്കുന്നത് നേതൃത്വത്തിന്റെ ഗൂഢാലോചനയോടെയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഗൂഡാലോചന അന്വേഷിക്കണമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി. സത്യന്‍ ആവശ്യപ്പെട്ടു.
കൊയിലാണ്ടി: കൊല്ലത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. കൊല്ലം നെല്ല്യാടി റോഡിലെ നരിമുക്കിലുള്ള കൊയിലിവീട്ടില്‍ അതുലിന്റെ വീടിനു നേരെയാണ് സ്റ്റീല്‍ ബോംബേറുണ്ടായത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ന്നു. കഴിഞ്ഞദിവസം രാത്രി 12 ഓടെയായിരുന്നു സംഭവം. അക്രമത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
നേരത്തെ ഈ മേഖലകളില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. കൊയിലാണ്ടി എസ്.ഐ സജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലിസെത്തി നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."