കൗണ്‍സിലര്‍ക്ക് പറയാനുള്ളത്
പൊതുജനമാണ് മാലിന്യം കൊണ്ടു തള്ളുന്നത്. വീടുകളില്‍ പ്ലാസ്റ്റിക് കഴുകി വച്ചാല്‍ ശേഖരിച്ച് കൊണ്ട്പോവാന്‍ കോര്‍പറേഷനുമായി ചേര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ എത്താറുണ്ട്. എന്നാല്‍ ജനങ്ങള്‍ അതിനും തയാറല്ല. 200 രൂപ കൊടുത്താല്‍ ഒരു മാസക്കാലം മാലിന്യം ശേഖരിക്കും. സ്കൂളിന് മുന്പില് മാലിന്യം കത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായി നടപടിയെടുക്കുമെന്നും കൗണ്‍സിലര്‍ ജയലക്ഷ്മി പറഞ്ഞു.
മേയര്‍ക്കും പറയാനുണ്ട്
മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളില്ലാത്തതാണ് കോര്‍പറേഷന്റെ പ്രധാന പ്രശ്നം. നഗരസഭാ ജീവനക്കാര്‍ പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കും. നിരത്തുകളിലും പൊതു സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ കോര്പറേഷന് ആരോഗ്യ വിഭാഗത്തെ ഇനി പൊലിസും സഹായിക്കും. അടുത്തമാസം മുതല്‍ കോര്പറേഷന് പരിധിയില്‍ ക്യാരിബാഗുകള്‍ പൂര്‍ണമായും നിരോധിക്കുമെന്നും ജനങ്ങളുടെ സഹായം ഇതിനാവശ്യമാണെന്നും മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."