കൊടുവള്ളി മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്ക് 15 കോടി
കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ ആറ് വിദ്യാലയങ്ങള്‍ക്ക് 15.20 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു.
1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ജി.എം.യു.പി സ്‌കൂള്‍ കരുവന്‍പൊയില്‍, ജി.എം.യു.പി സ്‌കൂള്‍ എളേറ്റില്‍, ജി.എച്ച്.എസ് കരുവന്‍പൊയില്‍ എന്നിവക്ക് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായത്. 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങളുടെ വിഭാഗത്തില്‍ ഗവ. എം.യു.പി സ്‌കൂള്‍ ആരാമ്പ്രം, ഗവ. എം.എച്ച്.എസ് രാരോത്ത് എന്നിവക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന് താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 4.21 കോടിയുടെ ഭരണാനുമതിയും നല്‍കി.
പദ്ധതി മാസ്റ്റര്‍ പ്ലാനും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."