HOME
DETAILS

നവകേരള സൃഷ്ടിക്കായി കുടുംബശ്രീയും

  
backup
January 08 2019 | 06:01 AM

%e0%b4%a8%e0%b4%b5%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81

ആലപ്പുഴ: പ്രളയബാധിതരുടെ ദുരിത സമയത്തെ അതിജീവിക്കാന്‍ തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് എറൈസ് കാംപയിന്‍ വഴി കുടുംബശ്രീയുടെ സഹായഹസ്തം.  വരുമാന മാര്‍ഗം നിലച്ച് സാമ്പത്തികമായി അനിശ്ചിതത്വത്തിലായവര്‍ക്ക് മികച്ച തൊഴില്‍ പരിശീലനം നല്‍കി സ്വയം തൊഴിലിന് സജ്ജരാക്കുക എന്നതാണ് ഈമാസം 17 മുതല്‍ ആരംഭിക്കുന്ന പദ്ധതിയുടെ ലക്ഷ്യം.
തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള തൊഴില്‍ മേഖലകള്‍ ഏതെല്ലാമാണെന്ന് കണ്ടെത്താനുള്ള വിവരശേഖരണ സര്‍വേ ഒക്ടോബര്‍ 28 , 29 ദിവസങ്ങളില്‍ സംസ്ഥാന തലത്തില്‍ കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
തിരഞ്ഞെടുത്ത 10 ഏരിയകളെ കേന്ദ്രീകരിച്ച് 50000 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനാണ് തീരുമാനം.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാനുള്ള സഹായങ്ങളും നല്‍കും.
ഡിസംബര്‍ അവസാന ആഴ്ച ബന്ധപ്പെട്ട സി. ഡി.എസുകള്‍ വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരിശീലന പരിപാടിയില്‍ കുടുംബശ്രീ വനിതള്‍ക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്മാര്‍ക്കും പങ്കെടുക്കാം.ഡാറ്റാ എന്‍ട്രി, പ്ലമ്പിംങ്ങ്, ഇലക്ട്രോണിക് റിപ്പയറിങ്ങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്‌സ്, കൃഷി അനുബന്ധ ജോലികള്‍, ലോണ്‍ട്രി ആന്‍ഡ് അയണിംഗ്, ഡേ കെയര്‍, ഹൗസ് കീപ്പിംഗ്, ഹൗസ് മെയ്ഡ്, സെയില്‍സ് എന്നിങ്ങനെ 10 വിവിധ തരത്തിലുള്ള മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. കോഴ്‌സിന്റെ ഘടന അനുസരിച്ച് അഞ്ചുദിവസം മുതല്‍ 21 ദിവസം വരെ സമയമുള്ള പരിശീലനമാണ് ഉള്ളത്.  സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍,കുടുംബശ്രീയുമായി സഹകരിക്കുന്ന പരിശീലന ഏജന്‍സികള്‍ എന്നിവരാണ് പരിശീലനം നല്‍കുന്നത്. പ്രളയ ബാധിതരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് കുടുംബശ്രീ എറൈസ് പദ്ധതി നടപ്പിലാക്കുന്നതെന്നും കേരളത്തിലെ സേവന മേഖലയിലുള്ള തൊഴില്‍ സാധ്യതകളാണ് പ്രയോജനപ്പെടുത്തി നടത്തുന്ന ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കുമെന്നും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്ററുടെ ചുതല വഹിക്കുന്ന പി. സുനില്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ നേതൃത്വം വഹിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago