HOME
DETAILS

വീഴുന്നതും കാത്ത്

  
backup
February 23 2017 | 00:02 AM

%e0%b4%b5%e0%b5%80%e0%b4%b4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

ഇരിട്ടി: തലശ്ശേരി വളവുപാറ റോഡ് പണിയുടെ ഭാഗമായി മണ്ണെടുത്ത സ്ഥലങ്ങളിലെ വന്മരങ്ങള്‍ മുറിച്ചു നീക്കാന്‍ വൈകുന്നത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.
ഇരിട്ടി മാടത്തി മുതല്‍ വളവുപാറ വരെയുള്ള റോഡിലെ കൂറ്റന്‍ മരങ്ങളാണ് എപ്പോള്‍ വേണമെങ്കിലും മറിഞ്ഞുവീഴാമെന്ന അവസ്ഥയിലുള്ളത്. മരങ്ങള്‍ മുറിച്ച് നീക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് റോഡ് നിര്‍മാണം നടത്തുന്ന കരാറുകാരായ ഇ.കെ.കെ ഗ്രൂപ്പ് മരങ്ങള്‍ക്കു ചുറ്റുമുള്ള മണ്ണെടുത്ത് റോഡിന്റെ പണി അതിവേഗം ആരംഭിച്ചത്. കൂടാതെ വളവുകള്‍ തീര്‍ത്ത് നിര്‍മിക്കുന്ന റോഡായതിനാല്‍ പലസ്ഥലങ്ങളിലും റോഡിനാവശ്യമായ സ്ഥലങ്ങള്‍ പൊന്നും വില
കൊടുത്ത് ഏറ്റെടുത്തിരുന്നു. റോഡരികിലുള്ള ഈ സ്ഥലങ്ങളില്‍ മറിഞ്ഞുവീഴാറായ നൂറുകണക്കിന് തെങ്ങുകളും മറ്റു മരങ്ങളും ഇതുവരെ മുറിച്ചുനീക്കിയിട്ടില്ല. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം മരങ്ങള്‍ക്ക് അമിതമായ വില നിശ്ചയിച്ചതിനാല്‍ ടെ
ന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്തതാണ് മരംമുറിക്കല്‍ നീണ്ടു
പോകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. 2013 ജൂണില്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്സാര്‍ ഗ്രൂപ്പാണ് തലശ്ശേരി വളവുപാറ റോഡ് 234 കോടിക്ക് ടെന്‍ഡര്‍ എടുക്കുന്നത്.
2015 ഡിസംബറില്‍ തീര്‍ക്കേണ്ട 53 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ പണി ഏഴു ശതമാനം പോലും പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്നാണ് റീ ടെന്‍ഡര്‍ ചെയ്യുന്നത്. തലശ്ശേരി മുതല്‍ കളറോഡ് വരെ 30 കിലോമീറ്റര്‍ ഒന്നാം റീച്ചും കളറോഡ് മുതല്‍ വളവുപാറ വരെ 23 കിലോമീറ്റര്‍ രണ്ടാം റീച്ചുമായാണ് റീ ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. ഒന്നാം റീച്ച് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിനീഷ് അഗര്‍വാള്‍ കമ്പനി 156 കോടിക്കും രണ്ടാം റീച്ച് 209 കോടിക്ക് പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ ഗ്രൂപ്പുമാണ് എടുത്തിരുക്കുന്നത്. ഒന്നാം റീച്ച് ടെന്‍ഡര്‍ ചെയ്തിരിക്കുന്ന ബിനീഷ് അഗര്‍വാള്‍ ഗ്രൂപ്പിന്റെ വര്‍ക്ക് ചെയ്യുന്നത് ഏറനാട് ഗ്രൂപ്പാണ്. കെ.എസ്.ടി.പി റോഡിന്റെ പണി 24 മാസത്തിനുള്ളില്‍ തീര്‍ക്കുന്ന രീതിയിലാണ് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. ഒന്നാം റീച്ചിന്റെ പണി 2018 ജൂണിലും രണ്ടാം റീച്ചിന്റേത് 2018 ഓഗസ്റ്റിലുമാണ് തീര്‍ക്കേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago