HOME
DETAILS

പുനര്‍ജനികളുടെ കാലം

  
backup
January 19 2020 | 04:01 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%b2%e0%b4%82
 
 
 
 
ഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി രണ്ട് പ്രളയങ്ങള്‍ തൂത്തെറിഞ്ഞ ജീവിതം പൂര്‍വസ്ഥിതിയില്‍ തുന്നിക്കൂട്ടിയെടുക്കാനുളള തീവ്രയത്‌നത്തിലാണ് കേരളം. വെളളപ്പൊക്കത്തില്‍ എന്ന കഥ തകഴി എഴുതിയിട്ട് അരനൂറ്റാണ്ട് കഴിയുമ്പോള്‍ അതൊരു യാഥാര്‍ഥ്യമായി മലയാളിയുടെ മുന്നില്‍ അവതരിച്ചു. നമ്മെ പ്രളയം ബാധിക്കുന്നതിന് തൊട്ടു മുന്‍പത്തെ വര്‍ഷം, അതായത് 2017 സെപ്റ്റംബര്‍ പതിനെട്ടിന് വടക്കേ അമേരിക്കയുടെ മധ്യഭാഗത്ത് കിടക്കുന്ന ഗ്വാട്ടിമാലയില്‍ വലിയ പേമാരിയും തുടര്‍ന്ന് ഒരു മഹാപ്രളയവുമുണ്ടായി. വന്‍ നാശം വിതച്ച പ്രളയം ഗ്വാട്ടിമാലയെ സാമ്പത്തികമായും സാംസ്‌കാരികമായും ശരിക്കും കശക്കിയെറിഞ്ഞു. 
അര്‍ജന്റീനയില്‍ ജനിച്ച്, സ്വിറ്റ്‌സര്‍ലാന്റിലെ ബേസലില്‍ താമസിച്ചിരുന്ന വീവിയന്‍ സൂതര്‍ എന്ന പ്രമുഖ ചിത്രകാരി 1983ല്‍ ഗ്വാട്ടിമാലയിലെ പനാജാഷേല്‍ എന്ന തിരക്കില്ലാത്ത ഗ്രാമത്തിലേക്ക് കുടിപാര്‍പ്പ് മാറുന്നതിന് വിവാഹബന്ധം തകര്‍ന്നതിന്റെ നിരാശകൊണ്ടുളള വിഷാദം ഒരു കാരണമായിരുന്നു. സ്വിറ്റ്‌സര്‍ലാന്റിലെ ബേസലില്‍ താമസിക്കുമ്പോള്‍ യൂറോപ്പിലെ പ്രതിഭയുളള അമൂര്‍ത്ത ചിത്രാകരിയെന്ന ഖ്യാതി അവര്‍ സമ്പാദിച്ചിരുന്നു. ഗ്വാട്ടിമാലയിലെ അഗ്‌നിപര്‍വത സാന്നിധ്യമുളള അതിത്‌ലാന്‍ തടാകത്തോട് ചേര്‍ന്നുളള ഉഷ്ണമേഖലാ മഴക്കാടിന് സമീപം ഒരു വീടും രണ്ട് പണിപ്പുരകളും നിര്‍മിച്ച് അമ്മയും പ്രസിദ്ധ ചിത്രകാരിയുമായ എലിസബത്ത് വൈല്‍ഡുമൊത്ത് വീവിയന്‍ സൂതര്‍ അവിടെ താമസിച്ച് രചനകള്‍ നടത്തിക്കൊണ്ടിരുന്നെങ്കിലും കലാലോകത്തെ വെളളിവെളിച്ചത്തില്‍ നിന്നകന്നുകഴിഞ്ഞു മുപ്പത് വര്‍ഷക്കാലം. അതിനിടയില്‍ കാലവും കലാലോകവും അവരെ മറന്നു തുടങ്ങി. അവിചാരിതമായി കടന്നുവന്ന് സംഹാരതാണ്ഡവമാടിയ പ്രളയം സുതറുടെ വീട്ടിലും പണിപ്പുരയിലും കയറിയിറങ്ങി. രണ്ടിടത്തും അഞ്ചടിയോളം പൊക്കത്തില്‍ ചെളിയും മലിനജലവും നിറഞ്ഞു. പ്രകൃതിയുടെ ക്രൗര്യമടങ്ങി പ്രളയം മടങ്ങിപ്പോയപ്പോള്‍ സൂതര്‍ ശരിക്കും കരഞ്ഞുപോയി. പണിപ്പുരയില്‍ അവര്‍ സൂക്ഷിച്ചിരുന്ന അവരുടെ രചനകളെല്ലാം ചെളിയുടെ കുഴമ്പില്‍ പുതഞ്ഞ് വികൃതമായിരുന്നു. അവ ഓരോന്നായി വൃത്തിയാക്കാന്‍ പുറത്തിടാന്‍ തുടങ്ങിയപ്പോള്‍ ഒരു പുതിയ കാര്യം അവര്‍ കണ്ടെത്തി. ചളിക്കുഴമ്പും മലിനജലവും അവരുടെ ചിത്രങ്ങളെ മറ്റൊരു രീതിയില്‍ വായിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നു
ചത്രങ്ങളിലെ നനവ് ഉണക്കിയെടുക്കാന്‍ തുടങ്ങിയതോടെ അവയില്‍ പ്രകൃതി നല്‍കിയ പുത്തന്‍ ദൃശ്യാനുഭവം സുതറെ വല്ലാതെ ആശ്ചര്യപ്പെടുത്തി. പിന്നീട് പ്രളയം ബാക്കിവച്ച ചളിയും മഞ്ഞകലര്‍ന്ന മലിനജലവും മീനിന്റെ ദേഹത്തുളള വഴുവഴുപ്പും ഉപയോഗിച്ച് അവര്‍ ഒരു പരീക്ഷണ രചന നടത്തി. തികച്ചും നവ്യമായ ഒരു ദൃശ്യചാരുതയായിരുന്നു ആ രചന സമ്മാനിച്ചത്. ചെറുപ്പം മുതല്‍ അമൂര്‍ത്തമെങ്കിലും തന്റെ രചനകളില്‍ പ്രകൃതിയെ ഒരു വിഷയമാക്കിയിരുന്ന സൂതറിന് പുതിയ രചനയിലും പ്രകൃതിതന്നെ വിഷയവസ്തുവായി. കുറ്റിക്കാടുകളുടെ അതിവിദൂര ദൃശ്യങ്ങളോട് സദൃശമായ രൂപകങ്ങളായിരുന്നു സുതറിന് എക്കാലത്തും പ്രിയങ്കരം. കടും നിറങ്ങള്‍ ഉപയോഗിക്കുമ്പോഴും അവ കണ്ണില്‍ കുത്താതെ ഉപയോഗിക്കുന്ന ഒരു സൂത്രവിദ്യ അവര്‍ സ്വയം വികസിപ്പിച്ചിരുന്നു. പുതിയ പരീക്ഷണത്തില്‍ സ്വാഭാവികമായും അവ ഉള്‍വലിഞ്ഞ നിറസാന്നിധ്യമായി ചിത്രത്തെ അലങ്കരിച്ചു.
 
2011ല്‍ പ്രസിദ്ധകലാപ്രദര്‍ശന കേന്ദ്രമായ കുന്‍സ്തല്ലെ ബേസലിന്റെ അധ്യക്ഷന്‍ ആദം സിംസൈക് 1981ല്‍ ബേസലില്‍ നടന്ന ഒരു പ്രദര്‍ശനത്തിന്റെ സമകാലിക പതിപ്പിന്റെ പുനഃപ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചപ്പോള്‍ കലാലോകം വീവീയന്‍ സുതറെ വീണ്ടും കണ്ടെടുക്കപ്പെടുകയായിരുന്നു. സിംസൈക്, സൂതറിന്റെ രക്ഷകനായി മാറുന്ന കാഴ്ചയാണ് ഇത് കലാസ്‌നേഹികള്‍ക്ക് നല്‍കിയത്. പ്രളയാനന്തരം 2017ല്‍ ഡോക്യുമെന്റ് 14 എന്നപേരില്‍ പ്രസിദ്ധരായ കലാകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ ജര്‍മനിയിലെ കാസലിലും ആതന്‍സിലും നടത്തിയപ്പോള്‍ വീവിയന്‍ സുതറുടെ അമൂര്‍ത്ത ചിത്രങ്ങള്‍ കൊണ്ട് തീര്‍ത്ത രണ്ട് പ്രതിഷ്ഠാപനങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. മുപ്പതു വര്‍ഷത്തെ അവരുടെ ഒളിജീവിതത്തിന് വിരാമമിട്ട ആ പ്രദര്‍ശനത്തിനായി നീണ്ട അന്വേഷണത്തിനൊടുവിലാണ് സിംസൈക് അവരെ കണ്ടെത്തിയത്. അതിനെത്തുടര്‍ന്ന് യൂറോപ്പിലും അമേരിക്കയിലുമായി ഒട്ടധികം പ്രദര്‍ശനങ്ങളില്‍ സുതര്‍ രചനകള്‍ സ്ഥാനം നേടി. ഏറ്റവുമൊടുവില്‍ ന്യൂയോര്‍ക്ക് ഹൈലൈനിലെ സോകോം ഗാലറിയില്‍ പുറംവാതില്‍ പ്രദര്‍ശനമായി നടത്തുന്ന അവരുടെ ഇരുപത് ചിത്രങ്ങളുടെ പ്രദര്‍ശനം രണ്ടായിരത്തി ഇരുപത് മാര്‍ച്ച് മാസം വരെ തുടരും. എഴുപത് വയസിലെത്തിയ സുതറിന്റെ യു.കെയിലെ ആദ്യപ്രദര്‍ശനം ലിവര്‍പൂളിലെ റ്റെയ്റ്റ് ഗാലറിയില്‍ ഇപ്പോള്‍ നടക്കുകയാണ്. വീവിയന്റെ കിടക്കയെന്ന പേരില്‍ 201718 കാലഘട്ടത്തില്‍ വരച്ച അന്‍പത്തിമൂന്ന് ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. 2017 ല്‍ അവ കാസലില്‍ പ്രദര്‍ശിപ്പിച്ചിരുന്നങ്കിലും മറ്റെവിടെയും അവ കാഴ്ചക്കാരന്റെ മുന്നിലെത്തിയിരുന്നില്ല. 
 
സാധാരണ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവ ചട്ടങ്ങളില്‍ ഉറപ്പിച്ചല്ല പകരം നിലത്ത് വിരിച്ചിട്ടാണ് കാഴ്ചക്കാരനോട് സംവദിക്കുന്നത്. അവരുടെ പഴയതും പുതിയതുമായ രചനകളുടെ വിപുലമായ മറ്റൊരു പ്രദര്‍ശനം ലണ്ടനിലെ കാംഡന്‍ ആര്‍ട്‌സ് സെന്ററില്‍ ജനുവരിയില്‍ത്തന്നെ നടക്കാന്‍ പോവുകയാണ്. ഇക്കൊല്ലമവസാനത്തില്‍ ആ രചനകളത്രയും ഫ്രാന്‍സിലെ മാഡ്രിഡിലെ റീന സോഫിയയില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശന ശാലകളുടെ ചുമരുകള്‍ക്കു വെളിയിലേക്ക് കലാസൃഷ്ടികളെ മാറ്റിപ്പാര്‍പ്പിക്കുമ്പോഴാണ് കലയ്ക്ക് അതിന്റെ ജൈവപരമായ ധര്‍മ്മം നിര്‍വഹിക്കാനാവുകയുളളൂവെന്ന സുതറിന്റെ അഭിപ്രായം സാക്ഷാത്കൃതമാക്കിക്കൊണ്ട് പൊതുവിടത്തില്‍ പ്രതിഷ്ഠിക്കുന്ന അവരുടെ ആദ്യകലാസൃഷ്ടി യു.കെ സ്ട്രാറ്റ്‌ഫോര്‍ഡിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ പൊതുജനങ്ങങ്ങള്‍ക്കായി ഇക്കൊല്ലം ജൂണ്‍ മാസത്തില്‍ തുറന്ന് കൊടുക്കും. മകളോടൊപ്പം ഗ്വാട്ടിമാലയിലേയ്ക്ക് അജ്ഞാതവാസത്തിന് വന്ന അമ്മ എലിസബത്ത് വൈല്‍ഡും കലാലോകത്ത് നിന്ന് മറഞ്ഞു പോയ നക്ഷത്രമായി മാറിയതില്‍ സൂതറിന് വലിയ മനഃക്ലേശമുണ്ടായിരുന്നു. നീണ്ട മുപ്പത് വര്‍ഷം മകള്‍ക്കൊപ്പം പ്രശസ്തിയുടെ മായികത ത്യജിച്ച് രചനകളിലേര്‍പ്പെട്ടിരുന്ന എലിസബത്തിനും മകളുടെ പുനര്‍ജനി ഒരു രണ്ടാം ജന്മത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. അവരുടെ പ്രവാസകാലത്തെ ഇതുവരെയുളള രചനകളുടെ ഒരു പ്രദര്‍ശനം ഈ വര്‍ഷം ദുബായില്‍ നടക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  24 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago