നഗരസഭയില്‍ വിജിലന്‍സ് പരിശോധന നടത്തി
കാഞ്ഞങ്ങാട്: കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റില്‍ നടന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ ഓഫിസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നഗരസഭയിലെ യു.ഡി.എഫ് അംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മത്സ്യ മാര്‍ക്കറ്റില്‍ നവീകരണ ജോലി നടത്തുകയും ഇതിനു ശേഷം ഇതിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ ശേഷമാണു പ്രവൃത്തികള്‍ നടത്തുന്നതിനു വേണ്ടിയുള്ള കരാറുകള്‍ നല്‍കിയതെന്നാണു യു.ഡി.എഫിന്റെ ആരോപണം.
ഒരു കരാറിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ രണ്ടാമത്തെ കരാറും നല്‍കിയതായും പരാതിയില്‍ പറയുന്നു. ഈ രണ്ടു കരാറുകളുടെയും ഫയലുകളാണു വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. സംഭവം സംബന്ധിച്ചു വിശദമായ പരിശോധനകള്‍ നടത്തി വരുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഞ്ചു ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നടത്തിയതിന്റെ കണക്കുകള്‍ പോലും എടുക്കാതെയും അതിന്റെ പണം കൈമാറാതെയുമാണു വീണ്ടും 12 ലക്ഷത്തിന്റെ കരാര്‍ കൂടി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."